ഇടുക്കിയിൽ മത്സരരംഗത്ത് പൊമ്പിളൈ ഒരുമൈ സമരനായിക ഗോമതിയും

Published : Apr 07, 2019, 07:16 PM IST
ഇടുക്കിയിൽ മത്സരരംഗത്ത് പൊമ്പിളൈ ഒരുമൈ സമരനായിക ഗോമതിയും

Synopsis

പൊമ്പിളൈ ഒരുമൈ സമരം എവിടെ നിർത്തിയോ അവിടെ തന്നെയാണ് ഇപ്പോഴും തോട്ടം തൊഴിലാളികളുള്ളത്. ന്യായമായ കൂലിയും കിടപ്പാടവും വാഗ്ദാനം ചെയ്ത അധികാരികൾ അവരെ വഞ്ചിച്ചുവെന്ന് ഗോമതി 

ഇടുക്കി: പൊമ്പിളൈ ഒരുമൈ സമരനായിക ഗോമതിയും ഇത്തവണ ഇടുക്കിയിൽ മത്സരരംഗത്തുണ്ട്. തോട്ടം തൊഴിലാളികളെ വഞ്ചിച്ച രാഷ്ട്രിയ കക്ഷികൾക്കെതിരെയാണ് തന്റെ മത്സരമെന്നാണ് ഗോമതി പറയുന്നത്.

പൊമ്പിളൈ ഒരുമൈ സമരം എവിടെ നിർത്തിയോ അവിടെ തന്നെയാണ് ഇപ്പോഴും തോട്ടം തൊഴിലാളികളുള്ളത്. ന്യായമായ കൂലിയും കിടപ്പാടവും വാഗ്ദാനം ചെയ്ത അധികാരികൾ അവരെ വഞ്ചിച്ചുവെന്ന് ഗോമതി വിശദമാക്കുന്നു.

എന്നാൽ സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ച അന്ന് മുതൽ ഭീഷണിയുണ്ടെന്നും കൂടെയുള്ളവർക്കെതിരെ കള്ളക്കേസെടുക്കുന്നുവെന്നും ഗോമതി ആരോപിച്ചു. തിങ്കളാഴ്ച വൈകീട്ട് ദേവികുളത്ത് നിന്നാണ് ഗോമതിയുടെ പ്രചാരണം ആരംഭിക്കുന്നത്. ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ച പണമുപയോഗിച്ചാണ് പ്രചാരണ പരിപാടികൾ.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?