രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം; കോൺഗ്രസിന്‍റെ വിശ്വാസ്യതയെ ബാധിച്ചെന്ന് പ്രകാശ് കാരാട്ട്

Published : Apr 01, 2019, 05:33 PM ISTUpdated : Apr 01, 2019, 06:09 PM IST
രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം; കോൺഗ്രസിന്‍റെ വിശ്വാസ്യതയെ ബാധിച്ചെന്ന് പ്രകാശ് കാരാട്ട്

Synopsis

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തോടെ മതേതര സർക്കാരിൽ കോൺഗ്രസ് നേതൃപങ്ക് വഹിക്കാനുളള സാധ്യത ഇടിഞ്ഞെന്ന് പ്രകാശ് കാരാട്ട്.

ദില്ലി: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ കോൺഗ്രസ് പാര്‍ട്ടിയുടെ വിശ്വാസ്യത ഇടിഞ്ഞെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. രാഹുൽ വയനാട്ടിൽ സ്ഥാനാര്‍ത്ഥിയായതോടെ  മതേതര സർക്കാരിൽ കോൺഗ്രസ് നേതൃപങ്ക് വഹിക്കാനുളള സാധ്യത ഇടിഞ്ഞു.ബിജെപിക്കെതിരായ പോരാട്ടം ദുർബലപ്പെടുത്തുന്ന തീരുമാനമെന്നും പ്രകാശ് കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറ‍ഞ്ഞു. 

ബിജെപിക്കെതിരെ ദേശീയ തലത്തിൽ ബദൽ സർക്കാർ എങ്ങനെയെന്ന് ഇപ്പോൾ പറയാനാകാത്ത അവസ്ഥയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. വയനാട്ടിൽ ശക്തമായി രാഹുൽ ഗാന്ധിയെ നേരിടാൻ തന്നെയാണ് ഇടതുപക്ഷം തീരുമാനിച്ചിട്ടുള്ളതെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. 

"

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?