'ഇക്കാരണങ്ങള്‍ കൊണ്ട് വി പി സാനുവിന് വോട്ട് ചെയ്യണം'; പ്രകാശ് രാജ് പറയുന്നു

Published : Apr 19, 2019, 07:49 PM IST
'ഇക്കാരണങ്ങള്‍ കൊണ്ട് വി പി സാനുവിന് വോട്ട് ചെയ്യണം'; പ്രകാശ് രാജ് പറയുന്നു

Synopsis

'ശരിയായ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്. അത്തരത്തിലുള്ള ഒരു യുവ സ്ഥാനാര്‍ഥിയുണ്ട്, മലപ്പുറം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന വി പി സാനു.' പ്രകാശ് രാജ് പറയുന്നു

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി സാനുവിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ പ്രകാശ് രാജ്. ചില സ്ഥാനാര്‍ഥികളെ തനിക്ക് പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അത്തരത്തില്‍ ഒരാളാണ് വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിന്ന് രൂപപ്പെട്ടുവന്ന വി പി സാനുവെന്നും പ്രകാശ് രാജ് പറയുന്നു. രാജ്യത്തിന് ഇപ്പോള്‍ ആവശ്യമുള്ളത് ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണെന്നും. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി കൂടിയാണ് നടന്‍ പ്രകാശ് രാജ്.

'ചില സ്ഥാനാര്‍ഥികളെ എനിക്ക് പിന്തുണയ്‌ക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതും നമ്മള്‍ ജനങ്ങളാണെന്ന് മനസിലാക്കേണ്ടതുണ്ട്. ശരിയായ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്. അത്തരത്തിലുള്ള ഒരു യുവ സ്ഥാനാര്‍ഥിയുണ്ട്, മലപ്പുറം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന വി പി സാനു. വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിന്ന് രൂപപ്പെട്ടുവന്ന ആളാണ് അദ്ദേഹം. ഒരു യുവശബ്ദം. നമ്മുടെ രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നതും ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണ്. സാനുവിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ശരിയായതിനെ തിരഞ്ഞെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്', പ്രകാശ് രാജിന്റെ വാക്കുകള്‍.

ഇത്തവണത്തെ ഇടത് സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ (30) വി പി സാനുവിന് മലപ്പുറത്തെ മുഖ്യ എതിരാളി പി കെ കുഞ്ഞാലിക്കുട്ടിയാണ്. ബാലസംഘം മുതല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള സാനു നിലവില്‍ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റാണ്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?