ഏപ്രിൽ 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

By Web TeamFirst Published Apr 10, 2019, 2:46 PM IST
Highlights

ഏപ്രിൽ 25 ന് സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് ശേഷമായിരിക്കും മോദി സ്വന്തം മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. അമിത് ഷാ, നിതിൻ ​ഗഡ്കരി, രാജ്നാഥ് സിം​ഗ് എന്നിവർ തെരഞ്ഞെടുപ്പ് റാലിയിൽ‌ സംബന്ധിക്കും.

ദില്ലി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാമൂഴത്തിനൊരുങ്ങുന്ന നരേന്ദ്ര മോദി വാരണാസിയിൽ നിന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഏപ്രിൽ 25 ന് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയ്ക്ക് ശേഷമായിരിക്കും മോദി സ്വന്തം മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. അമിത് ഷാ, നിതിൻ ​ഗഡ്കരി, രാജ്നാഥ് സിം​ഗ് എന്നിവർ തെരഞ്ഞെടുപ്പ് റാലിയിൽ‌ സംബന്ധിക്കും. വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടം തെരഞ്ഞെടുപ്പ് റാലികളിലും പ്രചാരണത്തിലും സജീവ പ്രവർത്തനമാണ് പ്രധാനമന്ത്രി കാഴ്ച വയ്ക്കുന്നത്. 

കോൺ​ഗ്രസിനെയും മറ്റ് പ്രതിപക്ഷകക്ഷികളെയും നിശിതമായി വിമർശിച്ചും കടന്നാക്രമിച്ചുമാണ് മോദിയുടെ ഓരോ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസം​ഗങ്ങളും. പാവങ്ങൾ‌ക്ക് വേണ്ടി ക്ഷേമപ്രവർത്തനം നടത്താൻ കോൺ​ഗ്രസിനും തൃണമൂലിനും സാധിച്ചിട്ടില്ലെന്നാണ് ത്രിപുരയിൽ സംഘടിപ്പിച്ച റാലിയിൽ അദ്ദേഹം പ്രസം​ഗിച്ചത്. കഴി‍ഞ്ഞ ആഴ്ച പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ രാജ്യസുരക്ഷയും കാർഷിക പ്രതിസന്ധിയുടെ പരിഹാരവുമാണ് പ്രധാന ലക്ഷ്യങ്ങളെന്ന് മോദി വ്യക്തമാക്കിയിരുന്നു. മെയ് 19 നാണ് വാരണാസിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

click me!