കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാര്‍ട്ടി വിട്ടു

Published : Apr 19, 2019, 11:44 AM ISTUpdated : Apr 19, 2019, 12:33 PM IST
കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാര്‍ട്ടി വിട്ടു

Synopsis

പാർട്ടി പദവികളും പ്രാഥമിക അംഗത്വവും രാജി വച്ചുള്ള കത്ത് നേതൃത്വത്തിനു കൈമാറി. ട്വിറ്ററിൽ നിന്ന് കോൺഗ്രസ്സ് വക്താവ് എന്ന വിശേഷണം ഇന്നലെ ഒഴിവാക്കിയിരുന്നു.

ദില്ലി: കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു. പാർട്ടി പദവികളും പ്രാഥമിക അംഗത്വവും പ്രിയങ്ക ചതുർവേദി രാജി വച്ചു. രാജി കത്ത് നേതൃത്വത്തിന് കൈമാറി. ട്വിറ്ററിൽ നിന്ന് കോൺഗ്രസ് വക്താവ് എന്ന വിശേഷണം പ്രിയങ്ക ഇന്നലെ ഒഴിവാക്കിയിരുന്നു.

തന്നോട്​ മോശമായി പെരുമാറിയ നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ അതൃപ്​തിയറിയിച്ച് കൊണ്ടാണ്​ പ്രിയങ്ക ചതുർവേദിയുടെ രാജി. പാർട്ടിക്ക് വേണ്ടി ഒഴുക്കിയ വിയർപ്പിൻെറയും രക്തത്തിൻെറയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു‌ഃഖമുണ്ടെന്ന്​ പ്രിയങ്ക ഇന്നലെ ട്വീറ്റ്​ ചെയ്​തിരുന്നു.  

പാർട്ടിക്ക് വേണ്ടി താന്‍​ നിരവധി വിമർശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിർത്താൻ പോലും പാർട്ടി തയ്യാറാകുന്നില്ലെന്നത്​ സങ്കടകരമാണെന്നുമാണ് പ്രിയങ്ക ചതുർവേദി ഇന്നലെ  ട്വിറ്ററില്‍ കുറിച്ചത്. സൈബറിടത്തില്‍ കോണ്‍ഗ്രസിന്‍റെ ശക്തയായ വക്താവായിരുന്നു പ്രിയങ്ക ചതുർവേദി. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?