'ചൗകിദാര്‍ ചോര്‍ ഹേ' മുദ്രാവാക്യം മുഴക്കി കുട്ടികള്‍; ചിരിതൂകി പ്രിയങ്ക, വിവാദം

Published : May 01, 2019, 08:59 AM ISTUpdated : May 01, 2019, 09:00 AM IST
'ചൗകിദാര്‍ ചോര്‍ ഹേ' മുദ്രാവാക്യം മുഴക്കി കുട്ടികള്‍; ചിരിതൂകി പ്രിയങ്ക, വിവാദം

Synopsis

പ്രിയങ്ക എത്തിയതിന്‍റെ ആവേശത്തില്‍ കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം ഏറ്റെടുത്ത് വിളിക്കുകയായിരുന്നു. രാഹുല്‍ മത്സരിക്കുന്ന അമേഠിയിലാണ് സംഭവം. മണ്ഡലത്തിലെത്തുന്ന പ്രിയങ്കയെ കാണാന്‍ കുട്ടികള്‍ മണിക്കൂറുകളായി കാത്തിരിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

അമേഠി: രാജ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പാതി സീറ്റുകളിലേക്കുള്ള പോരാട്ടം പിന്നിട്ടു കഴിഞ്ഞു. ദേശീയ സുരക്ഷ മുഖ്യ വിഷയമാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് കൊണ്ടു പോകുന്നത്. ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവരെ പാലിക്കപ്പെട്ടില്ലെന്നും റഫാല്‍ അടക്കമുള്ള അഴിമതി വിഷയങ്ങളുമാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ ഉയര്‍ത്തുന്നത്.

ഇതിനായി 'ചൗകിദാര്‍ ചോര്‍ ഹേ' (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്‍ മിക്കയിടങ്ങളിലും ചൗകിദാര്‍ ചോര്‍ ഹേ മുദ്രാവാക്യം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ ചൗകിദാര്‍ ചോര്‍ ഹേ മുദ്രാവാക്യം മുഴക്കുന്നത് കുറെ കുട്ടികളാണ്.

അവര്‍ക്കൊപ്പം ചിരിതൂകി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമുണ്ട്. പ്രിയങ്ക എത്തിയതിന്‍റെ ആവേശത്തില്‍ കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം ഏറ്റെടുത്ത് വിളിക്കുകയായിരുന്നു. രാഹുല്‍ മത്സരിക്കുന്ന അമേഠിയിലാണ് സംഭവം. മണ്ഡലത്തിലെത്തുന്ന പ്രിയങ്കയെ കാണാന്‍ കുട്ടികള്‍ മണിക്കൂറുകളായി കാത്തിരിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൗകിദാര്‍ ചോര്‍ ഹേ എന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കുട്ടികള്‍ മുദ്രാവാക്യം മുഴക്കി. എന്നാല്‍, അങ്ങനെ വേണ്ടെന്നും നല്ല മുദ്രാവാക്യങ്ങള്‍ മാത്രം മതിയെന്നുമാണ് പ്രിയങ്ക ഉപദേശിച്ചത്. എന്നാല്‍, കുട്ടികള്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ അത് ആസ്വദിക്കുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?