'ഭയന്നിരുന്നുവെങ്കിൽ ഞാൻ വീട്ടിലിരുന്നേനെ, രാഷ്ട്രീയത്തിൽ ഇറങ്ങില്ലായിരുന്നു'; പ്രിയങ്ക ​ഗാന്ധി

Published : May 02, 2019, 10:09 AM ISTUpdated : May 02, 2019, 10:11 AM IST
'ഭയന്നിരുന്നുവെങ്കിൽ ഞാൻ വീട്ടിലിരുന്നേനെ, രാഷ്ട്രീയത്തിൽ ഇറങ്ങില്ലായിരുന്നു'; പ്രിയങ്ക ​ഗാന്ധി

Synopsis

'ഭയപ്പെട്ടിരുന്നുവെങ്കിൽ, അവൾ വീട്ടിലിരുന്നേനെ. ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങില്ലായിരുന്നു. നല്ലതിനുവേണ്ടിയാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഇവിടെ തന്നെ ഉണ്ടാകും'- പ്രിയങ്ക പറഞ്ഞു.

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുന്നില്ലെന്ന തീരുമാനം ഭയപ്പെട്ടതുകൊണ്ട് എടുത്തതല്ലെന്നും പാർട്ടിയുടെ തീരുമാനമാണെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. താൻ ഭയപ്പെട്ടിരുന്നുവെങ്കിൽ വീട്ടിൽ ഇരിക്കേണ്ടി വരുമായിരുന്നുവെന്നും ഒരിക്കലും രാഷ്ട്രീയത്തിൽ വരില്ലായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. 

ഉത്തർപ്രദേശിലെ അമേഠിയയിൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിക്കു വേണ്ടി പ്രചാരണം നടത്തവേ മാധ്യപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പ്രിയങ്ക. 'ഭയപ്പെട്ടിരുന്നുവെങ്കിൽ, അവൾ വീട്ടിലിരുന്നേനെ. ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങില്ലായിരുന്നു. നല്ലതിനുവേണ്ടിയാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഇവിടെ തന്നെ ഉണ്ടാകും'- പ്രിയങ്ക പറഞ്ഞു.

വാരണാസിയിൽ നിന്നും മത്സരിച്ചിരുന്നുവെങ്കിൽ ആ മണ്ഡലത്തിൽ മാത്രമായി ഞാൻ ഒതുങ്ങിപ്പോകുമായിരുന്നു. എല്ലാ സ്ഥാനാർത്ഥികളും അവരവരുടെ മണ്ഡലത്തിൽ  പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ എന്നെ ക്ഷണിക്കാറുണ്ട്. അവരെ എനിക്ക് നിരാശപ്പെടുത്താൻ സാധിക്കില്ലെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

രാഷ്ട്രീയത്തിലേക്കിറങ്ങിയ പ്രിയങ്ക ഗാന്ധി വാരണസിയിൽ മോദിക്കെതിരെ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും നീണ്ടുനിന്ന സസ്പെന്‍സിനും ഒടുവിലാണ് വാരാണസിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച അജയ് റായിയെ തന്നെയാണ് കോൺ​ഗ്രസ് ഇത്തവണയും സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. മത്സരിക്കേണ്ടെന്ന തീരുമാനം പാര്‍ട്ടി കൂട്ടായി എടുത്തതാണെന്ന്  പ്രിയങ്ക പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങളും ഉയർന്നിരുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?