പാലായിൽ പരസ്യ പ്രചാരണം പൂർത്തിയായി, വോട്ടെടുപ്പ് തിങ്കളാഴ്ച

By Web TeamFirst Published Sep 21, 2019, 8:45 PM IST
Highlights

നാളെ നിശബ്ദ പ്രചാരണം. ആകെ 176 പോളിംഗ് സ്റ്റേഷനുകള്‍. 179107 വോട്ടര്‍മാര്‍. രാവിലെ 7 മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്. 

പാലാ: തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ പരസ്യ പ്രചാരണം അവസാനിച്ചു. കലാശക്കൊട്ട് ഇന്നലെ തന്നെ നടത്തിയിരുന്നെങ്കിലും രാവിലെ മുതല്‍ വീടുവീടാന്തരം കയറിയിറങ്ങി വോട്ടുറപ്പിക്കുന്നതിന്‍റെ തിരക്കിലായിരുന്നു മുന്നണി പ്രവര്‍ത്തകരും സ്ഥാനാർഥികളും. നാളെ നിശബ്ദ പ്രചാരണം. ആകെ 176 പോളിംഗ് സ്റ്റേഷനുകള്‍. 179107 വോട്ടര്‍മാര്‍. രാവിലെ 7 മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്. 

വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എറ്റവും ആധുനികമായ മാർക്ക് ത്രീ വോട്ടിംഗ് മെഷീനാണ്  പാലായിൽ ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. അഞ്ച് മാതൃകാ ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് പ്രശ്ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിക്കും. വോട്ടിംഗ് മെഷീൻ ഉള്‍പ്പടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ കാര്‍മല്‍ പബ്ലിക്ക് സ്കൂളില്‍ നടക്കും.

അഞ്ച് പ്രശ്ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിക്കും. ഇവിടത്തെ മുഴുവൻ നടപടി ക്രമങ്ങളുടെയും ദൃശ്യങ്ങൾ പകര്‍ത്തും. മൂന്ന് കമ്പനി സേന ഉള്‍പ്പടെ 700 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാലായിൽ നിയോഗിച്ചിരിക്കുന്നത്. നാട്ടിലില്ലാത്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വഴി കള്ളവോട്ട് തടയാനാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതീക്ഷ. വോട്ടിംഗ് മെഷീൻ ഉള്‍പ്പടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ കാര്‍മല്‍ പബ്ലിക്ക് സ്കൂളില്‍ നടക്കും.

click me!