പുല്‍വാമയും ബാലക്കോട്ടുമല്ല ജനങ്ങളുടെ പ്രശ്നം, പഞ്ചാബിന് വേണ്ടത് സമാധാനമെന്ന് അമരീന്ദര്‍ സിംഗ്

By Web TeamFirst Published May 11, 2019, 1:26 PM IST
Highlights

മോദി പറയുന്ന ദേശീയത എന്തെന്ന് അറിയില്ല. എന്നാല്‍ അത് രാജ്യത്തെ മതേതരത്വം തകർക്കുന്നതാണെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. 

ചണ്ഡിഗഢ്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പഞ്ചാബിന് വേണ്ടത് സമാധാനമാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബിലെ ജനങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല. പുൽവാമയും ബലാകോട്ടുമല്ല ജനങ്ങളുടെ പ്രശ്നമെന്നും അമരീന്ദര്‍ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പാക്കിസ്ഥാനുമായി വലിയ അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ്. മോദി പറയുന്ന ദേശീയത എന്തെന്ന് അറിയില്ല. മോദി പറയുന്ന ദേശീയത രാജ്യത്തെ മതേതരത്വം തകർക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം സിഖ് ഗ്രന്ഥങ്ങൾ കത്തിച്ചത് ആയുധമാക്കിയും അമരീന്ദർ സിംഗ് സിഖ് രംഗത്തെത്തി. കലാപം ഉയർത്തുന്നവരാണ് 120 സിഖ് ഗ്രന്ഥങ്ങൾ കത്തിച്ചത്. സംഭവം നടന്നത് ബിജെപി പിന്തുണയില്‍ ഭരിച്ച ബാദല്‍ സര്‍ക്കാരിന്‍റെ കാലത്താണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. 

click me!