സര്‍ക്കാരിന്‍റെ എന്തെങ്കിലും അപഹരിച്ചോ? പിന്നെ എന്ത് ആരോപണമെന്ന് പി വി അൻവര്‍

Published : Mar 09, 2019, 12:26 PM ISTUpdated : Mar 09, 2019, 09:23 PM IST
സര്‍ക്കാരിന്‍റെ എന്തെങ്കിലും അപഹരിച്ചോ? പിന്നെ എന്ത് ആരോപണമെന്ന് പി വി അൻവര്‍

Synopsis

ജനപ്രതിനിധിയാകുന്നതിന് മുമ്പ് സമ്പാദിച്ച കോടിക്കണക്കിന് രൂപ നാട്ടിലെ സാധുക്കക്കൾക്ക് വേണ്ടി ചെലവഴിച്ചാണ് മുന്നേറുന്നതെന്ന് പിവി അൻവര്‍

മലപ്പുറം: പൊന്നാനിയിലെ വോട്ടര്‍മാര്‍ വികസനം മാത്രമെ വിലയിരുത്തൂ എന്ന് ഇടത് സ്ഥാനാര്‍ത്ഥി പിവി അൻവര്‍. ജനപ്രതിനിധിയാകുന്നതിന് മുമ്പ് സമ്പാദിച്ച കോടിക്കണക്കിന് രൂപ നാട്ടിലെ സാധുക്കക്കൾക്ക് വേണ്ടി ചെലവഴിച്ചാണ് മുന്നേറുന്നതെന്ന് പിവി അൻവര്‍ പറഞ്ഞു. അതിനിടയ്ക്ക് ഒരു ആരോപണത്തിനും പ്രസക്തിയില്ലെന്നാണ് പിവി അൻവര്‍ പറയുന്നത്.

സര്‍ക്കാരിന്‍റെ ഒന്നും അപഹരിച്ചിട്ടില്ല, സര്‍ക്കാരിന്‍റെ സ്വത്ത് തട്ടിയെടുക്കുകയോ കമ്മീഷൻ കൈപ്പറ്റുകയോ ചെയ്തിട്ടില്ല, സര്‍ക്കാറിന് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ലെന്നും പിവി അൻവര്‍ പ്രതികരിച്ചു.പൊന്നാനിയിൽ യൂത്ത് ലീഗിന്‍റെയും കോൺഗ്രസിന്‍റെയും പ്രവര്‍ത്തക‍ര്‍ കൂടെ ഉണ്ടെന്ന് പിവി അൻവര്‍ അവകാശപ്പെട്ടു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?