പിത്രോദയുടേത് കോണ്‍ഗ്രസ് നിലപാടല്ല; മാപ്പ് പറയണം : രാഹുല്‍ ഗാന്ധി

Published : May 10, 2019, 11:24 PM IST
പിത്രോദയുടേത് കോണ്‍ഗ്രസ് നിലപാടല്ല; മാപ്പ് പറയണം : രാഹുല്‍ ഗാന്ധി

Synopsis

വലിയ വേദനയുണ്ടാക്കിയ ദുരന്തമായിരുന്നു, കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും രാഹുല്‍ പറഞ്ഞു.  പിത്രോദ മാപ്പു പറയണമെന്നും ഇക്കാര്യം പിത്രോദയോട് നേരിട്ട് പറയുമെന്നും കോൺഗ്രസ് അധ്യക്ഷൻ

ദില്ലി: സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള വിവാദ പരാമ‌ശത്തിൽ സാം പിത്രോദയെ തള്ളിപ്പറഞ്ഞ് രാഹുൽ ഗാന്ധി. സിഖ് കൂട്ടക്കൊല പരാമർശം കോൺഗ്രസ് നിലപാടല്ല . കൂട്ടക്കൊല വലിയ വേദനയുണ്ടാക്കിയ ദുരന്തമെന്നും രാഹുൽ പറഞ്ഞു.  84 സിഖ് കൂട്ടക്കൊല അനാവശ്യ ദുരന്തമായിരുന്നു. വലിയ വേദനയുണ്ടാക്കിയ ദുരന്തമായിരുന്നു, കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും രാഹുല്‍ പറഞ്ഞു.  പിത്രോദ മാപ്പു പറയണമെന്നും ഇക്കാര്യം പിത്രോദയോട് നേരിട്ട് പറയുമെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. 

സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിത്രോദയുടെ വിവാദ പരാമ‌ശത്തിൽ സാം പിത്രോദയുടേത് പാർട്ടി നിലപാടല്ലെന്നും അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു . പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ നേതാക്കൾ  കൂടുതൽ ശ്രദ്ധിക്കണമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകൾക്ക് നീതി ലഭ്യമാക്കാൻ കോൺഗ്രസ് നിരന്തരം പോരാടിയിട്ടുണ്ട്. സിഖ് വിരുദ്ധ കലാപത്തിലെ ഇരകൾക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും കോൺഗ്രസ് പത്രക്കുറിപ്പിൽ പറഞ്ഞു. സിഖ് കൂട്ടക്കൊലയ്ക്കൊപ്പം തന്നെ 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകൾക്കും നീതി ലഭിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് പറഞ്ഞു. മതത്തിന്‍റെയും ജാതിയുടെയും പേരിലുള്ള എല്ലാ ആക്രമണങ്ങളെയും കോൺഗ്രസ് അപലപിക്കുന്നുവെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.

തീവ്രവാദക്കേസിൽ വിചാരണ നേരിടുന്നവരെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കുന്നത്. എന്നാൽ സിഖ് വിരുദ്ധ കലാപത്തിന് കാരണക്കാരായവർക്കെതിരെ ക‌ർശന നടപടിയെടുക്കാനുള്ള ധാർമ്മികത കോൺഗ്രസ് കാണിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പിലൂടെ പറഞ്ഞു. 1984 ൽ സിഖ് കൂട്ടക്കൊല നടന്നു. ഇനി എന്താണ് തങ്ങൾക്ക് ചെയ്യാനാകുകയെന്നായിരുന്നു സാം പിത്രോദയുടെ വിവാദ പ്രസ്താവന. സാം പിത്രോദയുടെ വാക്കുകളെ രാഷ്ടീയ ആയുധമാക്കി ബിജെപി പ്രതിഷേധം കടുപ്പിച്ചിരുന്നു. എന്നാൽ തന്‍റെ വാക്കുകളെ ബിജെപി വളച്ചൊടിക്കുകയാണെന്നാണ് സാം പിത്രോദയുടെ വിശദീകരണം
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?