രാഹുലിന്‍റെ രാജി തീരുമാനത്തിൽ മാറ്റമില്ല; ഒരുമാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്താൻ നിര്‍ദ്ദേശം

Published : May 29, 2019, 09:54 AM ISTUpdated : May 29, 2019, 11:54 AM IST
രാഹുലിന്‍റെ രാജി തീരുമാനത്തിൽ മാറ്റമില്ല; ഒരുമാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്താൻ നിര്‍ദ്ദേശം

Synopsis

അനുനയ നീക്കങ്ങളൊന്നും ഫലം കണ്ടില്ല. രാജി വക്കുമെന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ നേതൃ തലത്തിൽ വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. 

ദില്ലി: കോൺഗ്രസ് അധ്യക്ഷ പദവിയിൽ തുടരാനാകില്ലെന്ന നിലപാടിൽ ഉറച്ച് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ ദയനീയ പ്രകടനം കാഴ്ച വച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയെ നയിക്കാൻ വേറെ ആള് വരട്ടെ എന്ന നിലപാട് രാഹുൽ ഗാന്ധി കൈക്കൊണ്ടത്. മുതിര്‍ന്ന നേതാക്കളും പ്രിയങ്കാ ഗാന്ധിയും പലവട്ടം അനുനയ ചര്‍ച്ചകൾ നടത്തിയെങ്കിലും രാജി തീരുമാനത്തിൽ രാഹുൽ വിട്ട് വീഴ്ചക്ക് തയ്യാറായില്ല. 

ഒരുമാസത്തിനകം കോൺഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ഇക്കാര്യം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?