
തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകള്‍ മാത്രമേയുള്ളൂ. പക്ഷേ ഇഷ്ടപ്പെട്ടതും വിജയസാധ്യതയും നോക്കിയാണ് സ്ഥാനാര്‍ത്ഥികള്‍ സീറ്റ് ആവശ്യപ്പെടുന്നത്. നിലവിലെ സിറ്റിങ്ങ് സീറ്റായിട്ടും കോണ്‍ഗ്രസിന് ഇനിയും വയനാടുള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ഇതുവരെയായിട്ടില്ല.
വയനാട്ടില്‍ സര്‍വ്വസമ്മതനായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍ലാറാം. വി ടി വയനാടിനായി കണ്ടെത്തിയ ആ കരുത്തനായ സ്ഥാനാര്‍ത്ഥി മറ്റാരുമല്ല. കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിതന്നെ. അതിന് തക്കതായ കാരണമുണ്ട് വി ടി ബലറാമിന്. അടുത്ത ഇന്ത്യയുടെ പ്രധാനമന്ത്രി തെക്കേ ഇന്ത്യയില്‍ നിന്നാകുന്നത് ഇന്ത്യയെ ആശയത്തെ ശക്തിപ്പെടുത്തുമെന്നാണ് വി ടി കരുതുന്നത്. രാഹുൽ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യമായ മണ്ണാണ് കേരളത്തിന്‍റെതെന്നും വി ടി ബലറാം നിരീക്ഷിക്കുന്നു.
വി ടി ബാലറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുൽ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്.