'മോശം ഫോട്ടോഷോപ്പ്' ; രാഹുൽ ​ഗാന്ധിയെ ട്രോളി സോഷ്യൽ മീഡിയ

By Web TeamFirst Published Apr 8, 2019, 9:59 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാഹുൽ ​ഗാന്ധി അവതരിപ്പിച്ച ന്യായ് പദ്ധതിയുടെ പ്രചരണാർഥം പത്രത്തിൽ കൊടുത്ത പരസ്യത്തിനെതിരെയാണ് സോഷ്യൽമീഡിയയിൽ ട്രോളുകൾ വ്യാപകമാകുന്നത്. 

ദില്ലി: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെ ട്രോളി സോഷ്യൽ മീഡിയ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാഹുൽ ​ഗാന്ധി അവതരിപ്പിച്ച ന്യായ് പദ്ധതിയുടെ പ്രചരണാർഥം പത്രത്തിൽ കൊടുത്ത പരസ്യത്തിനെതിരെയാണ് സോഷ്യൽമീഡിയയിൽ ട്രോളുകൾ വ്യാപകമാകുന്നത്. 

രാഹുൽ ​ഗാന്ധിയെ പ്രായമായൊരു സ്ത്രീ ആലിം​ഗനം ചെയ്യുന്നതാണ് ചിത്രം. എന്നാൽ പരസ്യത്തിൽ അച്ചടിച്ച് വന്ന ചിത്രത്തിൽ രാഹുലിലെ ആലിം​ഗനം ചെയ്യുന്ന സ്ത്രീയ്ക്ക് മുകളിൽ മറ്റൊരാളുടെ വിരലുകൾ ഉണ്ടായിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് രാഷ്ട്രീയപാർട്ടികളടക്കം രം​ഗത്തെത്തി. ചിത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്താണ് കൂടുതൽ വിമർശനങ്ങളും ഉയർന്നത്.  

പരസ്യം പ്രസിദ്ധീകരിക്കുന്നതിനായി നല്ലൊരു പിആർ ഏജൻസിയെ സമീപിക്കുക എന്നാണ് രാഹുലിനെ പരിഹസിച്ച് ബിജെപിയുടെ പരാമർശം. എന്നാൽ ഇത് ചിത്രം ഫോട്ടോഷോപ്പ് ചെയ്തതിന്റെ പ്രശ്നമാണെന്നായിരുന്നു മറ്റൊരു കൂട്ടരുടെ വാദം. അതേസമയം, 2015 ഡിസംബർ എട്ടിന് രാഹുൽ ​ഗാന്ധി തമിഴ്നാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രമാണിത്. ന്യായ് പദ്ധതിയുടെ പരസ്യത്തിനായി ചിത്രം എഡിറ്റ് ചെയ്തപ്പോൽ രാഹുൽ ​ഗാന്ധിയുടെ അടുത്തുണ്ടായിരുന്ന നേതാവിന്റെ വിരലുകൾ മായ്ക്കാതെ സ്ത്രീയുടെ ചിത്രത്തിനൊപ്പം അച്ചടിച്ച് വരുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

click me!