വയനാട്ടുകാര്‍ക്ക് മലയാളത്തില്‍ നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

Published : May 25, 2019, 04:53 PM ISTUpdated : May 25, 2019, 04:55 PM IST
വയനാട്ടുകാര്‍ക്ക്  മലയാളത്തില്‍ നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

Synopsis

''നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നു. എല്ലാ കോൺഗ്രസ്സ് പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാൻ നന്ദി അറിയിക്കുന്നു

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും തന്നെ തെരെഞ്ഞെടുത്ത വോട്ടര്‍മാര്‍ക്ക് മലയാളത്തില്‍ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ വയനാട്ടുകാര്‍ക്ക് നന്ദി അറിയിച്ചത്.

'രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു.' വിജയിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നു. 
എല്ലാ കോൺഗ്രസ്സ് പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാൻ നന്ദി അറിയിക്കുന്നു' - രാഹുല്‍ ട്വീറ്റ് ചെയ്തു.

നാലേകാല്‍ ലക്ഷത്തിനുമേല്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത്. എന്നാല്‍ സിറ്റിം മണ്ഡലമായ അമേത്തിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയോട് രാഹുല്‍ പരാജയപ്പെട്ടിരുന്നു. ഇനി അഞ്ച് വര്‍ഷം രാഹുല്‍ വയനാടിന്‍റെ ലോക്സഭാ പ്രതിനിധിയായിരിക്കും.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?