'രാഹുലിന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ കഴിയില്ല': മനേക ഗാന്ധി

Published : Apr 06, 2019, 10:47 AM ISTUpdated : Apr 06, 2019, 11:03 AM IST
'രാഹുലിന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ കഴിയില്ല': മനേക ഗാന്ധി

Synopsis

രാഹുലിനെതിരെ ആഞ്ഞടിച്ച മനേക, പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും പ്രവര്‍ത്തകര്‍ പോലും അവര്‍ക്ക് ഒപ്പമില്ലെന്നും കൂട്ടിച്ചേര്‍ത്തു

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശവുമായി കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനേക ഗാന്ധി. രാഹുലിന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ലെന്ന് മനേക ഗാന്ധി പറഞ്ഞു. 

രാഹുല്‍ ഗാന്ധിക്ക് രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം എന്നാണ് മനേകയുടെ പരാമര്‍ശം. രാഹുലിനെതിരെ ആഞ്ഞടിച്ച മനേക, പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും പ്രവര്‍ത്തകര്‍ പോലും അവര്‍ക്ക് ഒപ്പമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ബിജെപി  സ്ഥാനാര്‍ഥിയാണ് മനേക ഗാന്ധി. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്.  ഭര്‍ത്താവ് സഞ്ജയ് ഗാന്ധി രണ്ട് തവണ സുല്‍ത്താന്‍പൂരില്‍ നിന്നും ജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പൂര്‍ വിട്ടുകൊടുക്കാതെ മകന്‍ വരുണ്‍ ഗാന്ധിയും വിജയം സ്വന്തമാക്കി. അതുകൊണ്ട് തന്നെ ഇത്തവണയും ജയം ഉറപ്പാണ്- മനേക പറഞ്ഞു. 

രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയുടെ തൊട്ടടുത്ത മണ്ഡലമാണ് സുൽത്താൻപൂർ. മനേകാ ഗാന്ധിയുടെ സിറ്റിങ് സീറ്റായ ഉത്തർപ്ര​ദേശിലെ പിലിഭിത്തിലാണ് വരുൺ ഗാന്ധി മത്സരിക്കുക. 2014-ലെ തെരഞ്ഞടുപ്പിൽ സുല്‍ത്താൻപൂരിൽ മത്സരിച്ച വരുൺ കോൺഗ്രസ് സ്ഥാനാർത്ഥി അമിത സിം​ഗിനെ പരാജയപ്പെടുത്തിയിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?