
ഉന: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താൻ സഞ്ചരിച്ച ഹെലികോപ്റ്ററിൽ തകരാർ ഉണ്ടായപ്പോൾ പരിഹരിക്കാൻ രാഹുൽ ഗാന്ധി തന്നെ മുന്നിട്ടിറങ്ങി. ഹെലികോപ്റ്ററിന്റെ തകരാർ പരിഹരിക്കുന്ന ചിത്രം രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു. ചിത്രത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
"നല്ല ടീംവർക്ക് എന്നാൽ എല്ലാ കൈകളും മേൽത്തട്ടിൽ എന്നാണ് അർത്ഥം. ഹിമാചൽ പ്രദേശിലെ ഉനയിൽ വച്ച് ഞങ്ങളുടെ ഹെലികോപ്റ്ററിന് തകരാറുണ്ടായി. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ച് ആ പ്രശ്നം പരിഹരിച്ചു. ഗുരുതരമായ ഒന്നായിരുന്നില്ല തകരാർ," ചിത്രത്തോടൊപ്പം രാഹുൽ ഗാന്ധി കുറിച്ചു.
ഏഴാം ഘട്ടത്തിലാണ് ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ് നടക്കുന്നത്. മെയ് 19 നാണിത്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണമാണ് നേതാക്കൾ നടത്തുന്നത്. ഇതിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.