
കാസര്‍കോട്: സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ കാസര്‍കോട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി രാജ്മോഹൻ ഉണ്ണിത്താൻ. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ സ്മൃതികുടീരത്തിൽ ആദരാഞ്ജലി അര്‍പ്പിച്ചാണ് രാജ് മോഹൻ ഉണ്ണിത്താൻ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പോരാട്ടം അക്രമ രാഷ്ട്രീയത്തിന് എതിരെയാണെന്ന് ഉണ്ണിത്താൻ പ്രതികരിച്ചു. കൊന്നവരയും കൊല്ലിച്ചവരേയും പിടികൂടാൻ ഇടപെടുമെന്നും ഉണ്ണിത്താൻ പറഞ്ഞു.
പെരിയയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ അടക്കമുള്ള കല്യോട്ടുകാരാണ് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നൽകിയത്. ഇടത് കോട്ടയിൽ വിജയം ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് മത്സരമെന്ന് ആവര്‍ത്തിച്ചാണ് രാജ് മോഹൻ ഉണ്ണിത്താന്‍റെ പ്രചാരണം.