രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം; പിണറായി വിജയന് പരിഭ്രാന്തിയെന്ന് ചെന്നിത്തല

Published : Mar 31, 2019, 12:00 PM ISTUpdated : Mar 31, 2019, 12:12 PM IST
രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം; പിണറായി വിജയന്  പരിഭ്രാന്തിയെന്ന് ചെന്നിത്തല

Synopsis

രാഹുലിന്‍റെ വരവോടെ ഇരുപതിൽ ഇരുപതു സീറ്റും നേടാനാകും. രാഹുൽ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഭ്രാന്തനായെന്ന് ചെന്നിത്തല. 

ആലപ്പുഴ: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്ന കാര്യം  സ്ഥീരീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് പരിഭ്രാന്തിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് തൂത്തുവാരും.  വയനാട്ടിൽ രാഹുലിനെ തോൽപ്പിക്കാൻ എൽഡിഎഫിന് കഴിയുമോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തു.

കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും കര്‍ണാടകയിലും കോൺഗ്രസിനെ വൻ വിജയത്തിലേക്ക് നയിക്കാൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയും. കൂടുതൽ തിളക്കമുള്ള വിജയം നേടാൻ കോൺഗ്രസിന് ഇത്തവണ കഴിയും. കേരളത്തിലെ യുഡിഎഫിനും ഘടകക്ഷികൾക്കും വലിയ ആശ്വാസവും സന്തോഷവുമാണ്. വലിയ മാറ്റം കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയും. വയനാടും കേരളവും ദേശീയ ശ്രദ്ധയിലേക്ക് വരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?