രാഹുലിന്‍റെ വരവ് ആഘോഷമാക്കി ആലപ്പുഴ; ചെന്നിത്തലയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം

Published : Mar 31, 2019, 12:52 PM IST
രാഹുലിന്‍റെ വരവ് ആഘോഷമാക്കി ആലപ്പുഴ; ചെന്നിത്തലയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം

Synopsis

ആലപ്പുഴ നഗരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം. 

ആലപ്പുഴ: രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ നാടെങ്ങും ആഹ്ളാദ പ്രകടനങ്ങളിലാണ് കോൺഗ്രസ് പ്രവര്‍ത്തകര്‍ .ആലപ്പുഴ നഗരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആലപ്പുഴ നഗരത്തിൽ കോൺഗ്രസ്സ് നേതാക്കൾ ആഹ്ളാദ പ്രകടനം നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.

മുല്ലയ്ക്കലിൽ നിന്ന് തുടങ്ങി നഗരം ചുറ്റി ഡിസിസി ഓഫീസിലാണ് പ്രകടനം അവസാനിച്ചത്. നേരത്തെ ഡിസിസിയിൽ വാർത്താ സമ്മേളനം നടത്തിയ രമേശ് ചെന്നിത്തലയ്ക്ക് നേതാക്കളുടെ വക ലഡു വിതരണവും ഉണ്ടായിരുന്നു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?