കണ്ണൂരിലും കാസർകോട്ടും റീപോളിംഗ് പൂർത്തിയായി; ഉണ്ണിത്താനും സുധാകരനും പെരുമാറ്റചട്ടം ലംഘിച്ചെന്ന് എൽഡിഎഫ്

Published : May 19, 2019, 11:19 PM IST
കണ്ണൂരിലും കാസർകോട്ടും റീപോളിംഗ് പൂർത്തിയായി;  ഉണ്ണിത്താനും  സുധാകരനും പെരുമാറ്റചട്ടം ലംഘിച്ചെന്ന് എൽഡിഎഫ്

Synopsis

80 ശതമാനത്തിലധികം പോളിംഗ് നടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ധർമ്മടത്ത് റീ പോളിംഗ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഎം നിയമ നടപടിക്കുള്ള ആലോചനയിലാണുള്ളത്. 

കാസര്‍കോട്: കള്ളവോട്ടിനെ തുടർന്ന് റീ പോളിംഗ് നടന്ന കണ്ണൂർ കാസർകോട് മണ്ഡലങ്ങളിലെ 7 ബൂത്തുകളിൽ കനത്ത പോളിംഗ്. 80 ശതമാനത്തിലധികം പോളിംഗ് നടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ധർമ്മടത്ത് റീ പോളിംഗ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സി പി എം നിയമ നടപടിക്കുള്ള ആലോചനയിലാണുള്ളത്. 

അതേസമയം സംസ്ഥാനത്തെ  7 ബൂത്തുകളിലെ റീ പോളിംഗ് ഇത്തവണ വെബ് കാസ്റ്റിങ് വഴി തത്സമയം കാണാൻ പൊതുജനങ്ങൾക്കുള്ള അവസരം നിഷേധിച്ചു.   23ന് നടന്ന പൊതുവോട്ടെടുപ്പിൽ പരസ്യപ്പെടുത്തുകയും നിരവധി കള്ളവോട്ടുകൾ തെളിയുകയും ചെയ്ത സംവിധാനമാണ് രഹസ്യ രേഖയെന്നു കാട്ടി കളക്ടർക്ക് മാത്രം കാണാവുന്ന രീതിയിലാക്കിയത്.   അതിനിടെ ഒറ്റ കള്ളവോട്ട് ഉള്ള ഇടങ്ങളിൽ പോലും റീ പോളിംഗ്‌ നടത്തുന്നതിനെതിരെ കണ്ണൂരിൽ യു ഡി എഫും എൽ ടി എഫും രംഗത്തെത്തി.  അതേസമയം സ്ത്രീകളുടെ മുഖാവരണത്തെ  ചൊല്ലി നേതാക്കൾ തമ്മിൽ വാക്പോര് ഉണ്ടായതൊഴിച്ചാൽ ബൂത്തുകളിൽ പ്രശ്നമുണ്ടായില്ല.  

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?