പരാജയം മുന്നിൽ കണ്ട് പിണറായി മുൻകൂര്‍ ജാമ്യം എടുക്കുന്നു; ചെന്നിത്തല

Published : Apr 21, 2019, 03:28 PM ISTUpdated : Apr 21, 2019, 03:31 PM IST
പരാജയം മുന്നിൽ കണ്ട് പിണറായി മുൻകൂര്‍ ജാമ്യം എടുക്കുന്നു; ചെന്നിത്തല

Synopsis

ബിജെപിയെ സഹായിക്കുന്നത് സിപിഎമ്മാണ്. ശബരിമല വിഷയം ഒടുവിലത്തെ ഉദാഹരണമാണെന്നും ചെന്നിത്തല. 

തിരുവനന്തപുരം: ബിജെപിയും കോൺഗ്രസും തമ്മിൽ തെരഞ്ഞെടുപ്പ് ധാരണ ഉണ്ടെന്ന പിണറായി വിജയന്‍റെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി നിയമസഭയിൽ അക്കൗണ്ട് തുറന്നത് സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റിലാണെന്ന് പിണറായി വിജയൻ മറക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

പരാജയം സമ്മതിച്ച മട്ടിൽ സിപിഎം വ്യാജപ്രചാരണം അഴിച്ചുവിടുകയാണ്. 
പരാജയം മുന്നിൽകണ്ട് മുൻകൂർ ജാമ്യമെടുക്കുകയാണ് പിണറായി വിജയനെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ബിജെപിയെ സഹായിക്കുന്നത് സിപിഎമ്മാണ്. ശബരിമല വിഷയം ഒടുവിലത്തെ ഉദാഹരണമാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയവും പ്രളയനാനന്തരകാലത്ത പറ്റിയും പറയുന്നത് മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നും രമേശ് ചെന്നിത്തല ആരോപിച്ചു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?