കലാശക്കൊട്ടിനിടയ്ക്ക് റോഡ് ഷോ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു; രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമെന്ന് എ കെ ആന്റണി

Published : Apr 21, 2019, 05:02 PM ISTUpdated : Apr 21, 2019, 05:08 PM IST
കലാശക്കൊട്ടിനിടയ്ക്ക്  റോഡ് ഷോ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു; രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമെന്ന്  എ കെ ആന്റണി

Synopsis

ശശി തരൂരിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലെ റോഡ് ഷോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വാഹനം തടഞ്ഞതോടെ ശശി തരൂരും എ കെ ആന്റണിയും കാല്‍ നടയായാണ് വേളിയിലെത്തിയത്. റോഡ് ഷോയ്ക്ക് അനുമതി ഇല്ലായിരുന്നുവെന്ന ആരോപണത്തോടെയായിരുന്നു എല്‍ഡിഎഫ് നടപടി.


തിരുവനന്തപുരം: കലാശക്കൊട്ടിനിടയ്ക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ സംഘര്‍ഷം. എ കെ ആന്റണിയുടെ റോഡ് ഷോ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞു. വേളിയിൽ ആണ് സംഭവം. ശശി തരൂരിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലെ റോഡ് ഷോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്വതന്ത്രമായി സഞ്ചരിക്കാൻ ഉള്ള അവകാശം പോലും നിഷേധിച്ചുവെന്ന് എ കെ  ആന്റണി വിശദമാക്കി. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണ് സംഭവമെന്നും എ കെ ആന്റണി പറഞ്ഞു. 

വാഹനം തടഞ്ഞതോടെ ശശി തരൂരും എ കെ ആന്റണിയും കാല്‍ നടയായാണ് വേളിയിലെത്തിയത്. റോഡ് ഷോയ്ക്ക് അനുമതി ഇല്ലായിരുന്നുവെന്ന ആരോപണത്തോടെയായിരുന്നു എല്‍ഡിഎഫ് നടപടി. എന്നാല്‍ മുന്‍കൂറായി റോഡ് ഷോയ്ക്ക് അനുമതി നേടിയിരുന്നുവെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ പൊലീസുകാര്‍ ഒന്നും ചെയ്തില്ലെന്ന് ശശി തരൂര്‍ ആരോപിച്ചു. റോഡ് ഷോ മുടങ്ങിയ അനുഭവം ജീവിതത്തില്‍ ആദ്യമായാണെന്ന് എ കെ ആന്റണി പറഞ്ഞു. 

സ്ഥലത്ത് സംഘര്‍ഷാവസ്ഥ വന്നതോടെ എ കെ ആന്റണിയുടെ റോഡ് ഷോ മുടങ്ങി.  തൊടുപുഴയിൽ സംഘർഷത്തിനിടെ യു ഡി എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. എൽ ഡി എഫുകാർ ആക്രമിച്ചെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പാലാരിവട്ടത്തു കലാശക്കൊട്ടിനിടയിൽ സിപിഐഎം എസ് ഡിപിഐ സംഘർഷം.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?