തിരുവനന്തപുരത്ത് ജയം ഉറപ്പെന്ന് കുമ്മനം; ആര്‍എസ്എസിന്‍റെ തെരഞ്ഞെടുപ്പ് അവലോകനം കൊച്ചിയിൽ

By Web TeamFirst Published Apr 25, 2019, 11:26 AM IST
Highlights

തിരുവനന്തപുരത്ത് വിജയം ഉറപ്പിച്ച് കുമ്മനം രാജശേഖരൻ ആര്‍എസ്എസിന്‍റെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ 

കൊച്ചി: തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന് ആവര്‍ത്തിച്ച് കുമ്മനം രാജശേഖരൻ. വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കുന്നവര്‍ വരെ ഇത്തവണ പോളിംഗ് ബൂത്തിലെത്തി. ഉയര്‍ന്ന വിജയ ശതമാനം വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും കുമ്മനം രാജശേഖരൻ കൊച്ചിയിൽ പറഞ്ഞു. ആര്‍എസ്എസ് യോഗത്തിൽ പങ്കെടുക്കാനാണ് കുമ്മനം കൊച്ചിയിലെത്തിയത്.

ലോക് സഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങളും, സംഘടനാ തല പ്രവര്‍ത്തനങ്ങളും വിലയിരുത്താൻ ആർഎസ്എസിന്‍റെ സംസ്ഥാന തല യോഗം കൊച്ചിയിൽ തുടങ്ങി. ആർഎസ്എസിന്‍റെ വിവിധ പോഷക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള യോഗത്തിൽ പങ്കെടുക്കുന്നില്ല. ഏറെ വിജയ സാധ്യത കൽപ്പിക്കുന്ന സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരനും പത്തനംതിട്ട സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആര്‍എസ്എസിന്‍റെ മുതിര്‍ന്ന നേതാക്കളും അവലോകന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 

പല മണ്ഡലങ്ങളിലും ഇത്തവണ ശ്രദ്ധേയമായ മത്സരം കാഴ്ചവക്കാനായെന്ന വിലയിരുത്തലാണ് പൊതുവെ സംഘടനയ്കക്ക് ഉള്ളത്. ഉയര്‍ന്ന പോളിംഗം ശതമാനവും വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ  അനുകൂലമാകുമെന്ന പ്രതീക്ഷയുമുണ്ട്. വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും കിട്ടിയ വോട്ടും സംഘടനാ സംവിധാനത്തിന്‍റെ കാര്യക്ഷമതയും അടക്കമുള്ള കാര്യങ്ങളാണ് അവലോകന യോഗത്തിൽ വിലയിരുത്തുന്നതെന്നാണ് വിവരം

click me!