'ഓടിക്കോ, ഒളിക്കാനാവില്ല': നരേന്ദ്രമോദിയോട് രാഹുൽ ഗാന്ധി

By Web TeamFirst Published Apr 7, 2019, 10:40 PM IST
Highlights

ചെയ്ത പ്രവർത്തികളുടെ ഫലം അനുഭവിക്കാതെ പോകില്ലെന്ന് മോദിയോട് രാഹുൽ ഗാന്ധി

ദില്ലി: റ​ഫാ​ൽ ഇ​ട​പാ​ട് തെ​ര​ഞ്ഞെ​ടു​പ്പിൽ വീണ്ടും ശക്തമായ ചർച്ചാ വിഷയമാക്കി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.  റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറുന്ന മോദിയോട്, എത്ര ഓടിയാലും ഒളിക്കാനാവില്ലെന്നാണ് അദ്ദേഹം ഇന്ന് പറഞ്ഞത്. സത്യം ഒരിക്കലും മറച്ചുവയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു.

"ഓടൂ, പക്ഷെ നിങ്ങൾക്ക് ഒളിക്കാൻ കഴിയില്ല. നിങ്ങളുടെ പ്രവർത്തികൾ നിങ്ങളെ നേരിടും. രാജ്യത്തിന് നിങ്ങളുടെ വാക്കിൽ അത് കേൾക്കാം. സത്യം കരുത്തുറ്റതാണ്. അഴിമതിയെ കുറിച്ച് ഒരു സംവാദത്തിന് ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു," മോദിയുടെ അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പിങിനൊപ്പം രാഹുൽ ട്വീറ്റ് ചെയ്തതിങ്ങനെ.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ദേ​ശീ​യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ റ​ഫാ​ൽ ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് മോ​ദി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ ഭാഗമാണ് വീഡിയോയിൽ ഉള്ളത്. റാഫേൽ ഇടപാടിൽ അനിൽ അംബാനിയെ പ്രധാനമന്ത്രി സഹായിച്ചോ എന്നായിരുന്നു ചോദ്യം. ഇതിന്, "നി​ങ്ങ​ൾ​ക്കു സു​പ്രീം​കോ​ട​തി​യി​ൽ വി​ശ്വാ​സ​മി​ല്ലേ, നി​ങ്ങ​ൾ​ക്കു സി​എ​ജി​യി​ൽ വി​ശ്വാ​സ​മി​ല്ലേ, നി​ങ്ങ​ൾ​ക്ക് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റി​ൽ വി​ശ്വാ​സ​മി​ല്ലേ," എന്ന് മറുചോദ്യങ്ങളാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്. 

click me!