ശബരിമല കേസ്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ജാമ്യമില്ല, റിമാന്‍റ് കാലാവധി നീട്ടി

Published : Apr 10, 2019, 03:27 PM ISTUpdated : Apr 10, 2019, 03:48 PM IST
ശബരിമല കേസ്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ജാമ്യമില്ല, റിമാന്‍റ് കാലാവധി നീട്ടി

Synopsis

ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ചെന്ന കേസിൽ 16ാം പ്രതിയാണ് പ്രകാശ് ബാബു.

കോഴിക്കോട്: കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്‍റെ റിമാന്‍റ് കാലാവധി നീട്ടി. ഈ മാസം 24 വരെയാണ് റിമാന്‍റ് നീട്ടിയത്. ജാമ്യം ആവശ്യപ്പെട്ട് പ്രകാശ് ബാബു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് റാന്നി കോടതിയുടെ നടപടി. ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ കേസിൽ പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയിലും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. 

ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ചെന്ന കേസിൽ 16-ാം പ്രതിയാണ് പ്രകാശ് ബാബു. സന്നിധാനം പൊലീസ് സ്റ്റേഷനാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തത്. 

അതേസമയം പ്രചാരണം ചൂട് പിടിക്കുമ്പോൾ സ്ഥാനാർ‍ത്ഥി ജയിലിലായത് ബിജെപിയ്ക്ക് വലിയ അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രചാരണം. ചിത്തിര ആട്ടവിശേഷ നാളിൽ ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിലാണ് ബി ജെ പി സ്ഥാനാർത്ഥി അഡ്വ പ്രകാശ് ബാബുവിനെ റാന്നി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.

എന്നാൽ ജയിലിൽ കിടന്ന് പ്രകാശ് ബാബു മത്സരിക്കുമെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിക്കുകയും പത്രിക നൽകുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥിയുടെ അഭാവത്തിൽ വോട്ടഭ്യർത്ഥിച്ച് ബിജെപി നേതാക്കളാണ് ഇപ്പോൾ വീടുകൾ കയറുന്നത്. തീപാറും പോരാട്ടം നടക്കുന്ന കോഴിക്കോട് സ്ഥാനാർത്ഥിയില്ലാതെ പ്രചാരണം നടത്തേണ്ടി വരുന്നത് ബിജെപിയ്ക്ക് തിരിച്ചടിയാവുകയാണ്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?