ഉത്തരേന്ത്യയിൽ അയോധ്യപ്രശ്നം പോലെയാണ് കേരളത്തിൽ ശബരിമല: ഒ രാജഗോപാൽ

Published : May 01, 2019, 11:17 AM ISTUpdated : May 01, 2019, 12:49 PM IST
ഉത്തരേന്ത്യയിൽ അയോധ്യപ്രശ്നം പോലെയാണ് കേരളത്തിൽ ശബരിമല: ഒ രാജഗോപാൽ

Synopsis

എല്‍ഡിഎഫിന് കേരളത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും. ജനവിശ്വാസം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ പരാജയപ്പെട്ടു. അത് ജനം മറക്കില്ലെന്നും രാജഗോപാല്‍.

കൊച്ചി: ഉത്തരേന്ത്യയിലെ അയോധ്യാ പ്രശ്നം ജനമനസ്സില്‍ കയറിയതിന് സമാനമായി കേരളത്തിലെ ഭക്തരുടെ മനസ്സില്‍ ശബരിമല വിഷയവും സ്വാധീനിച്ചിട്ടുണ്ടെന്ന് നേമം എംഎല്‍എ ഒ രാജഗോപാല്‍. ആ സ്വാധീനം സ്വാഭാവികമാണെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫിന് കേരളത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും. ജനവിശ്വാസം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ പരാജയപ്പെട്ടു. അത് ജനം മറക്കില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ട്. പക്ഷെ അതിനെ മറികടന്നു വിജയിക്കാൻ ബിജെപിക്ക് കഴിയും. ബിജെപിക്ക് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും രാജഗോപാൽ വ്യക്തമാക്കി. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?