പെരുമാറ്റ ചട്ടലംഘനം: മോദിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

By Web TeamFirst Published May 2, 2019, 6:03 AM IST
Highlights

പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ പെരുമാറ്റ ചട്ട ലംഘനമല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ഇക്കാര്യം ഇന്ന് കമ്മീഷൻ കോടതിയെ അറിയിക്കും.

ദില്ലി: പെരുമാറ്റച്ചട്ടം ലംഘിച്ചതിൽ നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ പെരുമാറ്റ ചട്ട ലംഘനമല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ഇക്കാര്യം ഇന്ന് കമ്മീഷൻ കോടതിയെ അറിയിക്കും.

പെരുമാറ്റ ചട്ടലംഘനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി ഇതുവരെ എടുത്തിട്ടുളള നിലപാട്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. കോണ്‍ഗ്രസ് എംപി സുസ്മിതാ ദേവാണ് ഹർജി നൽകിയത്. പുൽവാമയിൽ മരിച്ച സൈനികരുടെ പേരിൽ കന്നിവോട്ടർമാർ വോട്ട് ചെയ്യണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

click me!