കേരളത്തിൽ യുഡിഎഫ് തരംഗം, വോട്ടു മറിച്ചെന്ന ബിജെപി ആരോപണം തോൽവി ഭയന്ന്: തരൂർ

Published : Apr 24, 2019, 10:19 AM ISTUpdated : Apr 24, 2019, 11:15 AM IST
കേരളത്തിൽ യുഡിഎഫ് തരംഗം, വോട്ടു മറിച്ചെന്ന ബിജെപി ആരോപണം തോൽവി ഭയന്ന്: തരൂർ

Synopsis

ഉയർന്ന പോളിംഗ് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് ശശി തരൂർ.  വലിയ ആത്മവിശ്വാസം ഉണ്ടെന്നും വിജയം ഉറപ്പാണെന്നും തരൂർ പറഞ്ഞു.

തിരുവനന്തപുരം: കേരളത്തിൽ യു ഡി എഫ് തരംഗം ഉണ്ടാകുമെന്ന് ശശി തരൂർ.  ഉയർന്ന പോളിംഗ് കോൺഗ്രസിന് ഗുണം ചെയ്യുമെന്നും ശശി തരൂർ പറഞ്ഞു.  കോൺഗ്രസിൽ നിന്ന് വോട്ട് മറിഞ്ഞിട്ടില്ല. കോൺഗ്രസ് ഇടതിന് വോട്ടുമറിച്ചെന്ന ബി ജെ പിയുടെ ആരോപണം പരാജയഭീതികൊണ്ടാണ് എന്നും തരൂർ കൂട്ടിച്ചേര്‍ത്തു.  വലിയ ആത്മവിശ്വാസം ഉണ്ടെന്നും വിജയം ഉറപ്പാണെന്നും തരൂർ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലാണ് എറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 73.45 ശതമാനമാണ് തിരുവനന്തപുരത്തെ പോളിംഗ് ശതമാനം. 10,04,429 പേരാണ് തിരുവനന്തപുരം മണ്ഡലത്തില്‍ വോട്ട് ചെയ്തത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?