അവർ കഠിനാധ്വാനം ചെയ്തു;​ രാഹുലിനെയും പ്രിയങ്കയെയും പ്രശംസിച്ച് ശിവസേന

Published : May 21, 2019, 07:51 PM IST
അവർ കഠിനാധ്വാനം ചെയ്തു;​ രാഹുലിനെയും പ്രിയങ്കയെയും പ്രശംസിച്ച് ശിവസേന

Synopsis

കോൺ​ഗ്രസിൽ നിന്നായിരിക്കും ഇത്തവണത്തെ പ്രതിപക്ഷ നേതാവ്. അത് രാഹുലിന്റെ വിജയമായിരിക്കുമെന്നും സാമ്നയിൽ പറയുന്നു.  

മുംബൈ: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും പ്രശംസിച്ച് ശിവസേന. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുവരും വളരെയധികം കഠിനാധ്വാനം ചെയ്തുവെന്നാണ് ശിവസേന പറയുന്നത്. മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന കോണ്‍ഗ്രസ് നേതാക്കളെ പ്രശംസിച്ചിരിക്കുന്നത്. അതേസമയം പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷമായിരിക്കുമെന്നും സാമ്ന പറയുന്നു.

'എക്സിറ്റ് പോളുകളിലൂടെ കടന്നുപോകാൻ ഞങ്ങൾക്ക് താല്പര്യമില്ല. ജനങ്ങളുടെ ആവേശം കാണുമ്പോൾ മഹാരാഷ്ട്രയിലെ വിധി വളരെ വ്യക്തമാണ്. മോദി സർക്കാർ തന്നെ അധികാരത്തിലേറുമെന്ന് പ്രവചിക്കാൻ പുരോഹിതന്മാരുടെ ആവശ്യമില്ല. രാഹുലും പ്രിയങ്കയും കഠിനാധ്വാനം ചെയ്തു എന്നത് ശരിയാണ്. പ്രതിപക്ഷം എന്ന രീതിയില്‍ അവര്‍ വലിയ വിജയമായിരിക്കും'- സാമ്നയില്‍ ശിവസേന പറയുന്നു.

2014ൽ ലോക്സഭയിൽ പ്രതിപക്ഷമാകാൻ അവർക്ക് വേണ്ടത്ര സീറ്റില്ലായിരുന്നു. കോൺ​ഗ്രസിൽ നിന്നായിരിക്കും ഇത്തവണത്തെ പ്രതിപക്ഷ നേതാവ്. അത് രാഹുലിന്റെ വിജയമായിരിക്കുമെന്നും സാമ്നയിൽ പറയുന്നു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?