ഇടതുപക്ഷം മെസിയെപോലെ; വിസ്മയകരമായ വിജയം നേടുമെന്ന് സീതാറാം യെച്ചൂരി

Published : May 18, 2019, 12:42 PM ISTUpdated : May 18, 2019, 12:44 PM IST
ഇടതുപക്ഷം മെസിയെപോലെ;  വിസ്മയകരമായ വിജയം നേടുമെന്ന് സീതാറാം യെച്ചൂരി

Synopsis

ബിജെപിക്കും ആര്‍എസ്എസിനും സംസ്ഥാനത്ത് സ്വാധീനം നേടാന്‍ കഴിഞ്ഞത് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സഹായത്തോടെയെന്ന് സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: ഡ്രിബ്ളിംഗിലൂടെ ഏതിരാളികളെ വട്ടം കറക്കി സ്കോര്‍ ചെയ്യുന്ന ലയണല്‍ മെസിയെ പോലെയായിരിക്കും ഇടതുപക്ഷത്തിന്‍റെ പ്രകടനമെന്ന് സീതാറാം യെച്ചൂരി. ലോക്സഭാ തെരഞ്ഞെടുപ്പില്‍  ഇടതുപക്ഷം വിസ്മയകരമായ വിജയം നേടുമെന്നാണ് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയുടെ പ്രതീക്ഷ. തൃണമൂലിനെ തകര്‍ക്കാന്‍ സിപിഎം ബിജെപിയെ പിന്തുണയ്ക്കുന്നെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഗുരുതര ആരോപണത്തെ തള്ളിയാണ് സീതാറാം  യെച്ചൂരിയുടെ പ്രതികരണം.

ബിജെപിക്കും ആര്‍എസ്എസിനും സംസ്ഥാനത്ത് സ്വാധീനം നേടാന്‍ കഴിഞ്ഞത് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സഹായത്തോടെയാണ്. ബിജെപിയെ സിപിഎം പ്രവര്‍ത്തകര്‍ സഹായിക്കുന്നു എന്ന നുണ പ്രചരിപ്പിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുമാണ്. ബംഗാളില്‍ ബിജെപിയും തൃണമൂലും തമ്മിലാണ് പോരാട്ടമെന്ന് വരുത്തിതീര്‍ക്കാനാണ് ഇത്തരം നുണ പ്രചാരണമെന്നാണ് സീതാറാം യെച്ചൂരി പറയുന്നത്. സ്വതന്ത്രമായി ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിച്ചാല്‍ ജനം സിപിഎമ്മിന് വോട്ടുചെയ്യുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎം ബിജെപിക്ക് വോട്ട് നല്‍കുന്നെന്ന ഗുരുതര ആരോപണമാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉയര്‍ത്തിയത്.  

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?