'അക്ഷീണം പ്രവര്‍ത്തിച്ച കേരളത്തിലെ പ്രവര്‍ത്തകരെ ഓര്‍ക്കുന്നു'; നന്ദി പറഞ്ഞ് സ്മൃതി ഇറാനി

By Web TeamFirst Published May 22, 2019, 3:00 PM IST
Highlights

പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ച കേരളത്തിലേയും ബംഗാളിലേയും പ്രവര്‍ത്തകരെയും അവരുടെ കുടുംബത്തേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്നും ട്വിറ്ററിൽ സ്മൃതി ഇറാനി കുറിച്ചു.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ രാജ്യത്തെ ജനങ്ങളോട് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രിയും അമേഠിയിലെ എന്‍‍‍ഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. ട്വീറ്റിലൂടെയാണ് സ്മൃതി ‌ജനങ്ങളോട്  നന്ദി അറിയിച്ചത്. 

'ഇനി 24 മണിക്കൂർ മാത്രം...നമ്മളിൽ ഭൂരിഭാ​ഗം പേരും നാളെ ടെലിവിഷന് മുന്നിലാകും. വോട്ടുകളുടെ എണ്ണവും വിലയിരിത്തലുകളും കാണാൻ വേണ്ടി. ഈ അവസരത്തിൽ എനിക്കും എന്റെ പാർ‌ട്ടിക്കും പിന്തുണ നൽകിയ രാജ്യത്തെ എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നു'- സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു.

24 hours to go .. while most of us will be glued to our TV sets tomorrow to watch vote by vote, count by count analysis, here’s taking this opportunity to say thank you for the countless blessings of millions across the Nation for my party and my leadership 🙏

— Chowkidar Smriti Z Irani (@smritiirani)

പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ച കേരളത്തിലേയും ബംഗാളിലേയും പ്രവര്‍ത്തകരെയും അവരുടെ കുടുംബത്തേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്നും ട്വിറ്ററിൽ സ്മൃതി ഇറാനി കുറിച്ചു.

ഇന്ത്യയെ ഭിന്നിപ്പിക്കുകയാണെന്ന് പറഞ്ഞ് മുദ്രാവാക്യങ്ങൾ ഉയർത്തിയ പ്രതിപക്ഷ പാർട്ടികൾക്കെതിരെയാണ് ജനങ്ങൾ അണിനിരന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നിരന്തരം പ്രതിപക്ഷത്തിന്റെ ആക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിധേയനായെന്നും അവർ പറഞ്ഞു.

We are conscious of the sacrifices made by the families of karyakartas especially in Kerala and West Bengal. No words will ever be enough to pay homage to those who died. However , the best tribute would be that every day we contribute constructively to Nation building.

— Chowkidar Smriti Z Irani (@smritiirani)
click me!