വിജയതന്ത്രം റോക്കറ്റ്‌ സയന്‍സൊന്നുമല്ല, അമേത്തിയിലെ ജനങ്ങള്‍ക്കാവശ്യം വികസനമാണ്‌; സ്‌മൃതി ഇറാനി

Published : May 24, 2019, 10:06 PM IST
വിജയതന്ത്രം റോക്കറ്റ്‌ സയന്‍സൊന്നുമല്ല, അമേത്തിയിലെ ജനങ്ങള്‍ക്കാവശ്യം വികസനമാണ്‌; സ്‌മൃതി ഇറാനി

Synopsis

അടുത്ത അഞ്ച്‌ വര്‍ഷം തങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ജനപ്രതിനിധിയെയായിരുന്നു അമേത്തിയിലെ ജനങ്ങള്‍ ആഗ്രഹിച്ചത്‌. അതാണ്‌ താന്‍ വിജയിക്കാന്‍ കാരണം.

ദില്ലി: അമേഠിയിലെ ചരിത്രവിജയം മോദി സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുടെ ഫലമാണെന്ന്‌ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയത്‌ റോക്കറ്റ്‌ സയന്‍സ്‌ കൊണ്ട്‌ അല്ലെന്നും സ്‌മൃതി അഭിപ്രായപ്പെട്ടു.

അടുത്ത അഞ്ച്‌ വര്‍ഷം തങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ജനപ്രതിനിധിയെയായിരുന്നു അമേത്തിയിലെ ജനങ്ങള്‍ ആഗ്രഹിച്ചത്‌. അതാണ്‌ താന്‍ വിജയിക്കാന്‍ കാരണം. മോദി സര്‍ക്കാരിന്റെ വികസന കാഴ്‌ച്ചപ്പാടില്‍ അവര്‍ക്ക്‌ വിശ്വാസമുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച്‌ വര്‍ഷവും അവരുടെ വിശ്വാസം നിലനിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ്‌ താന്‍ നടത്തിയതെന്നും സ്‌മൃതി പറഞ്ഞു.

55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ സ്‌മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയത്‌.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?