
ലക്നൗ: പ്രശസ്ത നടിയും ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദക്കെതിരെ അശ്ലീലച്ചുവയുള്ള പരാമര്‍ശം നടത്തിയ സമാജ്‍വാദി പാര്‍ട്ടി നേതാവ് വിവാദത്തിലേക്ക്. ഉത്തര്‍പ്രദേശിലെ സമാജ്‍വാദി പാര്‍ട്ടി നേതാവ് ഫിറോസ് ഖാനാണ് ജയപ്രദയ്ക്കെതിരെ അശ്ലീല പരാമര്‍ശവുമായി രംഗത്തെത്തിയത്.
വ്യാഴാഴ്ചയാണ് സംഭവം. ഉത്തര്‍പ്രദേശിലെ സമ്പല്‍ ജില്ലയിലെ എസ്പി നേതാവാണ് ഫിറോസ് ഖാന്‍. ഈ തെരഞ്ഞെടുപ്പ് കാലത്ത് രാംപൂറിന്‍റെ വൈകുന്നേരങ്ങള്‍ നിറമുള്ളതാകുമെന്നാതാണ് ഫിറോസ് ഖാന്‍റെ പരാമര്‍ശമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിറോസ് ഖാന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.
ഉത്തര്‍പ്രദേശിലെ രാംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ജയപ്രദ. സമാജ്‍വാദി പാര്‍ട്ടിയുടെ അസം ഖാനാണ് ജയപ്രദയുടെ എതിരാളി.