ഇനി സംശയിച്ച് നിൽക്കേണ്ട; ട്രാൻസ്‍ജെൻഡേഴ്സിനായി പ്രത്യേക പവലിയൻ

Published : Apr 13, 2019, 08:27 AM ISTUpdated : Apr 13, 2019, 11:25 AM IST
ഇനി സംശയിച്ച് നിൽക്കേണ്ട; ട്രാൻസ്‍ജെൻഡേഴ്സിനായി പ്രത്യേക പവലിയൻ

Synopsis

സെക്രട്ടേറിയറ്റിന്‍റെ സൗത്ത് ഗേറ്റിന് സമീപത്ത് ഒരുക്കിയ പവിലിയനിൽ ട്രാൻസ്ജൻഡേഴ്സിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കപ്പെടും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രാൻസ്ജൻഡേഴ്സിന്റെ സംശയങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക പവലിയൻ. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിന് സമീപത്താണ് പവിലിയന്‍ ഒരുക്കിയത്. ട്രാൻസ്ജൻഡേഴ്സിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇവിടെ പരിഹരിക്കപ്പെടും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ പവലിയൻ ഉദ്ഘാടനം ചെയ്തു.

തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനുള്ള ലഘുലേഖകളും പവലിയനിൽ വിതരണം ചെയ്യും. ഏപ്രില്‍ 22വരെ എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകീട്ട് 5മണി വരെയാണ് പ്രവര്‍ത്തന സമയം. ട്രാൻസ്ജൻഡേഴ്സിന് തന്നെയാണ് പവലിയന്റെ മേൽനോട്ട ചുമതല. പൊതുജനങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് ബോധവത്കരണവും പവലിയനില്‍ നടക്കും.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?