കോൺഗ്രസുമായി കൈ കോ‍ർക്കേണ്ടി വരുന്നത് കമ്യൂണിസ്റ്റ് പാ‍‍‍ർട്ടിയുടെ പരാജയം: ശ്രീകുമാരൻ തമ്പി

By Web TeamFirst Published Mar 16, 2019, 8:01 PM IST
Highlights

കള്ളക്കാളയെന്ന് കണ്ട് അത്രമാത്രം മാറ്റി നിർത്തേണ്ട കക്ഷിയാണ് കോൺഗ്രസ് എന്ന് വിശ്വസിച്ചിരുന്ന കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസുമായി എവിടെ യോജിച്ചാലും അത് അങ്ങേയറ്റം അധാർമികമാണെന്നും ശ്രീകുമാരൻ തമ്പി 

തിരുവനന്തപുരം: കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും കൂടി ചേരുന്നത് കമ്യൂണിസ്റ്റ് പാ‍ർട്ടിയുടെ ഏറ്റവും വലിയ പരാ‍ജയമാണെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. വോട്ടില്ല വോട്ടില്ല കള്ളക്കാളയ്ക്ക് വോട്ടില്ലെന്ന് പറഞ്ഞ് നടന്ന ഒരു കുട്ടിക്കാലമുണ്ട്. അന്നത്തെ കോൺഗ്രസിന്‍റെ ചിഹ്നം കാളയാണ്. അങ്ങനെ പറഞ്ഞ് ശീലിച്ചവ‍ർക്ക് കേരളത്തിന് പുറത്താണെങ്കിൽ പോലും കോൺഗ്രസും കമ്യൂണിസ്റ്റും കൈ കോർക്കുന്നത് പൊരുത്തപ്പെടാനാവാത്ത കാര്യമാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.  

കള്ളക്കാളയെന്ന് കണ്ട് അത്രമാത്രം മാറ്റി നിർത്തേണ്ട കക്ഷിയാണ് കോൺഗ്രസ് എന്ന് വിശ്വസിച്ചിരുന്ന കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസുമായി എവിടെ യോജിച്ചാലും അത് അങ്ങേയറ്റം അധാർമികമാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആ‍‍ർക്കും ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയിൽ വിശ്വസിക്കാതിരിക്കാനാവില്ലെന്നും  പാർട്ടി മെമ്പ‍ർ അല്ലെങ്കിലും തങ്ങൾ കുടുംബപരമായി ഇടതുപക്ഷക്കാരാണെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇലക്ഷൻ എക്സ്പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

click me!