വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെതിരെ അന്വഷണത്തിന് നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Apr 3, 2019, 6:33 PM IST
Highlights

ഷാഹിദാ കമാൽ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ രാഷ്ട്രീയ പാർട്ടികളെയും നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടി. 

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ നേതാക്കളെ പരിഹസിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ വനിത കമ്മിഷൻ അംഗം ഷാഹിദാ കമാലിനെതിരെ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയോടാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നല്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയത്

ഷാഹിദാ കമാൽ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ രാഷ്ട്രീയ പാർട്ടികളെയും നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടി. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി നൽകിയത്. 

ജുഡീഷ്യൽ അധികാരമുള്ള വനിത കമ്മീഷൻ അംഗമായിരിക്കെ രാഷ്ട്രീയ ചായ്‍വോടെ പെരുമാറരുതെന്ന് വനിത കമ്മീഷൻ നിയമത്തിൽ പറയുന്നുണ്ട്. ഷാഹിദ കമാൽ ഈ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. 

click me!