രാജ്‍മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധം; കാസർകോട് ഡിസിസിയിലും പൊട്ടിത്തെറി

By Web TeamFirst Published Mar 17, 2019, 7:25 AM IST
Highlights

ജില്ലയിൽ നിന്നുള്ള ആളെത്തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യം മുന്‍ നിര്‍ത്തിയാണ് ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം. ഇന്ന് യോഗം ചേർന്ന് നേതൃസ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുന്നതടക്കമുള്ള തീരുമാനങ്ങൾ എടുക്കുമെന്നാണ് വ്യക്തമാകുന്നത്

കാസര്‍കോട്: സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കാസർഗോഡ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽ അസ്വാരസ്യങ്ങൾ പുകയുന്നു. ഒരു വിഭാഗം ജില്ലാ നേതാക്കൾ രാജി ഭീഷണി ഉയർത്തിക്കഴിഞ്ഞു. ഇന്നലെ രാത്രിയാണ് രാജ് മോഹൻ ഉണ്ണിത്താനെ കാസർകോട് പാർലമെന്‍റ് മണ്ഡലത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

ഇതിനുപിന്നാലെ 18 പേർ ഭാരവാഹിത്വം രാജി വയ്ക്കുമെന്ന് ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദൻ വ്യക്തമാക്കി. സ്ഥാനാർത്ഥി പരിഗണനാ പട്ടികയിലുണ്ടായിരുന്ന സുബയ്യ റേയ്ക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി സുബ്ബയ്യ റേയും കെപിസിസി അംഗത്വം രാജിവയ്ക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കി.

ജില്ലയിൽ നിന്നുള്ള ആളെ മത്സരിപ്പിക്കണമെന്ന ആവശ്യം മുന്‍ നിര്‍ത്തിയാണ് ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം. ഇന്ന് യോഗം ചേർന്ന് നേതൃസ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുന്നതടക്കമുള്ള തീരുമാനങ്ങൾ എടുക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ആരും പ്രതിഷേധമോ രാജി വിവരങ്ങളോ തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ഡിസിസി നേതൃത്വം ഔദ്യോഗികമായി അറിയിക്കുന്നത്. പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി രാജ് മോഹൻ ഉണ്ണിത്താൻ നാളെ കാസർകോട് എത്തും.

click me!