സോളാര്‍ കേസ്: പ്രതികൾ സ്ഥാനാര്‍ത്ഥികൾ ആയാൽ മത്സരിക്കുമെന്ന് പരാതിക്കാരി

By Web TeamFirst Published Mar 16, 2019, 11:58 AM IST
Highlights

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് എംഎൽഎമാരായ  ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാ‍ർ എന്നിവർക്കെതിരെ ലൈഗിംക പീഡനത്തിന് ക്രൈംബ്രഞ്ച് കേസെടുത്തത്

തിരുവനന്തപുരം: സോളാര്‍ കേസില്‍ താന്‍ ആരോപണം ഉന്നയിച്ച നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തിൽ മത്സരിക്കാനിറങ്ങുമെന്ന് പരാതിക്കാരി. അവർക്കെതിരായ തെളിവുകൾ സഹിതമാകും മത്സരിക്കുക. നേരത്തെ കേരള കോൺഗ്രസ് ബിയുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ബന്ധമില്ലെന്നും പരാതിക്കാരി പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് എംഎൽഎമാരായ  ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാ‍ർ എന്നിവർക്കെതിരെ ലൈഗിംക പീഡനത്തിന് ക്രൈംബ്രഞ്ച് കേസെടുത്തത്. സോളാർ വ്യവസായം തുടങ്ങാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്. 

ഹൈബി ഈഡനെതിരെ ബലാൽസംഗത്തിനാണ് കേസ്, അടൂർ പ്രകാശിനും, എ.പി.അനിൽകുമാറിനുമെതിരെ സ്ത്രീത്വ അപമാനിക്കൽ, പ്രകൃതി വിരുദ്ധ ലൈഗിക പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഇവർ നൽകിയ പരാതിയിൽ ഉമ്മൻ ചാണ്ടിക്കും, കെ.സി വേണുഗോപാലിനുമെതിരെ ബാലാൽസംഗത്തിന് നേരത്തെ കേസെടുത്തിരുന്നു.

മറ്റ്  നേതാക്കള്‍ക്കെതിരെ കേടെുക്കാൻ കഴിയുമോയെന്ന് ക്രൈം ബ്രാഞ്ച് അന്നുതന്നെ നിയമപദേശം ചോദിച്ചിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും മറ്റ് ചില അഭിഭാഷകരും കേസെടുക്കാമെന്ന് നൽകിയ നിയമോപദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തെതന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാകുന്നത്. 

click me!