ബിജെപി സര്‍ക്കാര്‍ അത് മാത്രമായിരിക്കും ഫലം: യോഗേന്ദ്ര യാദവിന്‍റെ പ്രവചനം

By Web TeamFirst Published May 19, 2019, 5:37 PM IST
Highlights

ഇംഗ്ലീഷ് സൈറ്റായ ദ പ്രിന്‍റിലാണ് യാദവ് തന്‍റെ പ്രവചനം വെളിപ്പെടുത്തിയത്. യോഗേന്ദ്രയാദവിന്‍റെ പ്രവചനം ഇങ്ങനെ, ആറ് മാസം മുന്‍പ് ബിജെപിക്ക് നൂറുസീറ്റ് നഷ്ടപ്പെടുമെന്നായിരുന്നു എന്‍റെ അഭിപ്രായം എന്നാല്‍ അത് ബാലക്കോട്ട് ആക്രമണത്തിന് ശേഷം ശരിയാകണം എന്നില്ല. 

ദില്ലി: രാജ്യം അടുത്ത അഞ്ചുകൊല്ലം ആര് ഭരിക്കണം എന്ന് സംബന്ധിച്ച തെരഞ്ഞെടുപ്പിന്‍റെ ഏഴുഘട്ടങ്ങളും പൂര്‍ത്തിയായി. ഇനി മെയ് 23ലെ ഫലത്തിനായി കാത്തിരിക്കുകയാണ് രാജ്യം. എക്സിറ്റ്പോള്‍ ഫലങ്ങളിലേക്കും രാജ്യം കണ്ണ് പായിക്കുന്നു. ഇതേ സമയം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രവചനം നടത്തുകയാണ് തെരഞ്ഞെടുപ്പ് സര്‍വേ വിദഗ്ധനും, അംആദ്മി മുന്‍ നേതാവും ആയ യോഗേന്ദ്ര യാദവ്.

ഇംഗ്ലീഷ് സൈറ്റായ ദ പ്രിന്‍റിലാണ് യാദവ് തന്‍റെ പ്രവചനം വെളിപ്പെടുത്തിയത്. യോഗേന്ദ്രയാദവിന്‍റെ പ്രവചനം ഇങ്ങനെ, ആറ് മാസം മുന്‍പ് ബിജെപിക്ക് നൂറുസീറ്റ് നഷ്ടപ്പെടുമെന്നായിരുന്നു എന്‍റെ അഭിപ്രായം എന്നാല്‍ അത് ബാലക്കോട്ട് ആക്രമണത്തിന് ശേഷം ശരിയാകണം എന്നില്ല. ഇത് എന്‍ഡിഎയ്ക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് ചെറിയ മേല്‍ക്കൈ നല്‍കിയിട്ടുണ്ട്.

ബിജെപിയും സഖ്യകക്ഷികളും മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ കൂടുതല്‍. ഇവര്‍ ഭൂരിപക്ഷം വേണ്ട 272 എന്ന അത്ഭുത സംഖ്യ മറികടക്കും. എന്നാല്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഈ ഭൂരിപക്ഷം കാണില്ല. രണ്ടാമത്തെ ഏറ്റവും വലിയ സാധ്യത ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ച് മോദി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആണ്. മൂന്നാമത്തെ സാധ്യത എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും മോദി നേതൃത്വത്തില്‍ കൂട്ടുകക്ഷി ഭരണം. ബിജെപിയുടെ നേതൃത്വത്തില്‍ മോദി അല്ലാതെ ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കര്‍ എന്നത് സാധ്യതയിലെ ഇല്ല. യുപിഎ സര്‍ക്കാര്‍ വിദൂര സാധ്യത പോലും അല്ല.

2014 ല്‍ ബിജെപിക്ക് നേട്ടം ഉണ്ടാക്കിയ സ്ഥലങ്ങളില്‍ നേരിടുന്ന തിരിച്ചടികളെ കിഴക്കും, പശ്ചിമ ബംഗാളിലും, ഒഡീഷയിലും, വടക്ക് കിഴക്കന്‍ പ്രദേശത്തും നേടുന്ന സീറ്റുകളിലൂടെ ബിജെപി മറികടക്കും എന്നാണ് യോഗേന്ദ്ര യാദവ് പറയുന്നത്. ഇത് തന്‍റെ വ്യക്തിപരമായ പ്രവചനമാണെന്നും യോഗേന്ദ്ര യാദവ് പറയുന്നു.

കടപ്പാട്- ദി പ്രിന്‍റ്
 

click me!