എണ്ണമൊന്നും പറയുന്നില്ല, നല്ല ഭൂരിപക്ഷത്തിൽ ജയിക്കും: തോമസ് ചാഴിക്കാടൻ

Published : Apr 22, 2019, 11:47 AM IST
എണ്ണമൊന്നും പറയുന്നില്ല, നല്ല ഭൂരിപക്ഷത്തിൽ ജയിക്കും: തോമസ് ചാഴിക്കാടൻ

Synopsis

യുഡിഎഫ് അനുകൂല തരംഗം കോട്ടയത്തും ഉണ്ടെന്ന് തോമസ് ചാഴിക്കാടൻ പറഞ്ഞു. പാർട്ടിയും യുഡിഎഫും ഒറ്റക്കെട്ടായി ഒപ്പം നിൽക്കുമ്പോൾ നല്ല വിജയം നേടുമെന്ന് ഉറപ്പാണെന്നും തോമസ് ചാഴിക്കാടൻ

കോട്ടയം: കോട്ടയത്ത് എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. വളരെ നല്ല വിജയപ്രതീക്ഷയാണ് ഉള്ളത്. ഭൂരിപക്ഷം എത്രയാവുമെന്ന് എണ്ണമൊന്നും താൻ പറയുന്നില്ലെന്നും നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ജോസഫ് ചാഴിക്കാടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിശ്ശബ്ദ പ്രചാരണ ദിവസമായ ഇന്ന്  പ്രധാനപ്പെട്ട വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിക്കാനാണ് തീരുമാനം. സംസ്ഥാനത്തെങ്ങുമുള്ള യുഡിഎഫ് അനുകൂല തരംഗം കോട്ടയത്തും ഉണ്ടെന്ന് തോമസ് ചാഴിക്കാടൻ പറഞ്ഞു. പാർട്ടിയും യുഡിഎഫും ഒറ്റക്കെട്ടായി ഒപ്പം നിൽക്കുമ്പോൾ നല്ല വിജയം നേടുമെന്ന് ഉറപ്പാണെന്നും തോമസ് ചാഴിക്കാടൻ പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?