മലയാളക്കരയുടെ ക്ലാരയ്ക്ക് കന്നഡനാട്ടില്‍ ത്രസിപ്പിക്കുന്ന വിജയം

Published : May 23, 2019, 06:51 PM IST
മലയാളക്കരയുടെ ക്ലാരയ്ക്ക് കന്നഡനാട്ടില്‍ ത്രസിപ്പിക്കുന്ന വിജയം

Synopsis

മൂന്ന് അപരകളുയര്‍ത്തിയ വെല്ലുവിളി കൂടി മറികടന്നാണ് സുമലത മാണ്ഡ്യയിലെ തേര് തെളിക്കാനെത്തുന്നത്. അപരകള്‍ക്ക് കാര്യമായി വോട്ടുകള്‍ അപഹരിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

മാണ്ഡ്യ: തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ കയറിക്കൂടിയ പേരാണ് ക്ലാര. രാജ്യം 17ാം ലോക്സഭയിലേക്ക് വിധി എഴുതിയപ്പോള്‍ ഇന്ന് കന്നഡനാട്ടില്‍ വിജയകൊടി നാട്ടിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ക്ലാരയ്ക്ക് ജീവന്‍ നല്‍കിയ സുമലത.

നടിയും അന്തരിച്ച മുന്‍ എംപി അംബരീഷിന്റെ ഭാര്യയുമായ സുമതല കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ വീറും വാശിയും പ്രകടമായ പോരാട്ടത്തിനൊടുവിലാണ് വിജയിച്ചുകയറിയത്. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ നിഖില്‍ കുമാരസ്വാമിയെയാണ് സുമലത കണ്ണീര്‍ കുടിപ്പിച്ചത്. ഏകദേശം എഴുപതിനായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സുമലത വിജയം സ്വന്തമാക്കിയത്.

മൂന്ന് അപരകളുയര്‍ത്തിയ വെല്ലുവിളി കൂടി മറികടന്നാണ് സുമലത മാണ്ഡ്യയിലെ തേര് തെളിക്കാനെത്തുന്നത്. അപരകള്‍ക്ക് കാര്യമായി വോട്ടുകള്‍ അപഹരിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ഭര്‍ത്താവ് അംബരീഷിന്റെ പ്രഭാവത്തില്‍ മാത്രം വിശ്വസിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുമലത തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ബിജെപിയുടേയും പിന്തുണ സുമലതയ്ക്ക് ഏകദേശം ഉറപ്പാക്കാനായിരുന്നു. ബിജെപി പിന്തുണ പ്രഖ്യാപിച്ചതും സുമലതയ്ക്ക് നേട്ടമായി.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?