വയനാട്ടിൽ തുഷാർ തന്നെ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് അമിത് ഷാ

Published : Apr 01, 2019, 03:11 PM ISTUpdated : Apr 01, 2019, 03:31 PM IST
വയനാട്ടിൽ തുഷാർ തന്നെ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് അമിത് ഷാ

Synopsis

തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ മത്സരിക്കുമെന്ന് ഉറപ്പായി. തുഷാർ വെള്ളാപ്പള്ളിനെ വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയായി അമിത് ഷാ പ്രഖ്യാപിച്ചു. 

ദില്ലി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ തുഷാർ വെള്ളാപ്പള്ളിയെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷാ ട്വിറ്ററിലൂടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

തുഷാറിന് നൽകിയിരുന്ന തൃശൂർ സീറ്റ് ബിജെപി ഏറ്റെടുക്കാനാണ് സാധ്യത. തൃശൂരിലേക്ക് എം ടിരമേശിനെ പരിഗണിച്ചിരുന്നെങ്കിലും താൽപര്യമില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണ്. ടോം വടക്കന്‍റെ പേരും പരിഗണനയിലുണ്ട്. ബിജെപി ദേശീയ നേതൃത്വമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. 

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്‍റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തിൽ ഭേദഗതി ഉണ്ടാകുമെന്ന് എൻഡിഎ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. തൃശൂരില്‍ തുഷാറിന് പകരം ബിഡിജെഎസ് നേതാവ് സംഗീത  മത്സരിക്കുമെന്നും സൂചനയുണ്ട്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?