തുഷാർ വെള്ളാപ്പള്ളി വയനാട്ടില്‍ മത്സരിക്കും

By Web TeamFirst Published Mar 31, 2019, 1:18 PM IST
Highlights

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തുന്ന സാഹചര്യത്തിൽ തുഷാര്‍ വെള്ളാപ്പള്ളി ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാവും

തൃശൂര്‍: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തുന്ന സാഹചര്യത്തിൽ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലെ എന്‍ഡിഎ  സ്ഥാനാര്‍ത്ഥിയാവും. നിലവിലെ സ്ഥാനാര്‍ത്ഥിയെ മാറ്റാൻ എൻഡിഎ തീരുമാനിച്ചു. രാഹുൽ മത്സരിക്കാനെത്തിയാൽ  ബിജെപിയുടെ ദേശീയ നേതാവ് തന്നെ വയനാട്ടിൽ മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു.

 സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്‍റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തിൽ ഭേദഗതി ഉണ്ടാകുമെന്ന് എൻഡിഎ നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകുന്നേരത്തിനകം തന്നെ വയനാട് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയും തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തൃശ്സൂരില്‍ തുഷാറിന് പകരം ബിഡിജെഎസ് നേതാവ് സംഗീത  മത്സരിക്കുമെന്നാണ് സൂചന.

click me!