'മോദി നടത്തുന്നത് കുതിരക്കച്ചവടം'; തൃണമൂല്‍ കോണ്‍ഗ്രസ് തെര. കമ്മീഷന് പരാതി നല്‍കി

By Web TeamFirst Published Apr 30, 2019, 2:06 PM IST
Highlights

തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപനം നടത്തി കുതിരക്കച്ചവടത്തിന് പ്രേരിപ്പിക്കുകയാണ് പ്രധാനമന്ത്രി. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 
 

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തുണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. തൃണമൂൽ കോണ്‍ഗ്രസില്‍നിന്ന് 40 എംഎൽഎമാർ കൂറുമാറുമെന്നമോദിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് പരാതി നല്‍കിയത്. മോദിയുടെ നാമനിർദേശ പത്രിക റദ്ദാക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. 

തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപനം നടത്തി കുതിരക്കച്ചവടത്തിന് പ്രേരിപ്പിക്കുകയാണ് പ്രധാനമന്ത്രി. ഇത്തരം നുണകൾ പറഞ്ഞ് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും തൃണമൂല്‍ ആവശ്യപ്പെട്ടു. 

എന്തടിസ്ഥാനത്തിലാണ് പരാമർശം നടത്തിയതെന്ന് കമീഷൻ ആരായണം. ഒരടിസ്ഥാനവുമില്ലെന്ന് കണ്ടെത്തിയാൽ  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മോദിയുടെ നാമനിർദ്ദേശ പത്രിക  റദ്ദാക്കണമെന്നും പരാതിയില്‍ പറയുന്നു. 


 

click me!