എന്‍ഡിഎയുടെ പ്രചാരണവേദിയില്‍ മോദിക്കൊപ്പം മുൻ അംബാസിഡർ ടിപി ശ്രീനിവാസനും; കുമ്മനത്തിന് പിന്തുണ

Published : Apr 18, 2019, 08:41 PM ISTUpdated : Apr 18, 2019, 09:29 PM IST
എന്‍ഡിഎയുടെ പ്രചാരണവേദിയില്‍ മോദിക്കൊപ്പം  മുൻ അംബാസിഡർ ടിപി ശ്രീനിവാസനും; കുമ്മനത്തിന് പിന്തുണ

Synopsis

മുൻ അംബാസിഡർ ടി പി ശ്രീനിവാസൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പ്രചാരണവേദിയിൽ. 

തിരുവനന്തപുരം: വിദേശകാര്യവിദഗ്‍ധനും മുൻ അംബാസിഡറുമായ ടി പി ശ്രീനിവാസൻ ബിജെപി വേദിയിൽ. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന വിജയ് സങ്കൽപ് റാലിയിലാണ് ടി പി ശ്രീനിവാസൻ എത്തിയത്. ആദ്യമായാണ് ടി പി ശ്രീനിവാസൻ രാഷ്ട്രീയാഭിമുഖ്യം പ്രഖ്യാപിക്കുന്നത്. 

യോഗത്തിൽ സംസാരിച്ച ടി പി ശ്രീനിവാസൻ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് പിന്തുണ പ്രഖ്യാപിച്ചു. 'അധികാരത്തിൽ പലരെയും കൊണ്ടു വരുമ്പോൾ, അവർ പലരും നേടിത്തരുമെന്ന ആഗ്രഹം നമുക്കുണ്ടാകാറുണ്ട്. എന്നാൽ അത് പലപ്പോഴും നടക്കാറില്ല. അധികാരമോഹം കുമ്മനം രാജശേഖരനില്ല. മിസോറം ഗവർണറോ, തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയോ, ഏത് ചുമതലയും അദ്ദേഹം ഏറ്റെടുക്കും. അതുകൊണ്ടാണ് കുമ്മനം രാജശേഖരന് ഞാൻ പിന്തുണ പ്രഖ്യാപിക്കുന്നത്. എന്നെ ഇങ്ങോട്ട് ക്ഷണിച്ച സംഘാടകർക്ക് നന്ദി', ടി പി ശ്രീനിവാസൻ പറഞ്ഞു. ശശി തരൂർ കഴിഞ്ഞ 10 വർഷം ആയി ഒരു മാറ്റവും കൊണ്ടു വന്നില്ല.ഒരു മാറ്റം ആഗ്രഹിക്കുന്നത് കൊണ്ടാണ് കുമ്മനം രാജശേഖരനെ പിന്തുണയ്ക്കുന്നതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ പരിപാടിയുടെ തത്സമയസംപ്രേഷണം കാണാം:

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?