​ഗ്ലൗസ് ധരിച്ച് ഹസ്തദാനം; തൃണമൂല്‍ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ അപമാനിച്ചെന്ന് ബിജെപി

Published : Apr 12, 2019, 12:51 PM IST
​ഗ്ലൗസ് ധരിച്ച്  ഹസ്തദാനം; തൃണമൂല്‍ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ അപമാനിച്ചെന്ന് ബിജെപി

Synopsis

സമൂഹമാധ്യമങ്ങളിലൂടെയാണ് മിമി ചക്രബര്‍ത്തിയുടെ ഹസ്തദാന ചിത്രം പുറത്തുവന്നത്. മിമിയുടെ പ്രവൃത്തി സമ്മതിദായകരെ അപമാനിക്കുന്നെതാണെന്ന് ബിജെപി ആരോപിച്ചു.

ജാദവ്പൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  ​ഗ്ലൗസ് ധരിച്ച് ജനങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ ആരോപണമുന്നയിച്ച് ബിജെപി നേതാക്കള്‍. ചലച്ചിത്ര നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ മിമി ചക്രബര്‍ത്തിയാണ് പ്രചാരണത്തിനിടെ ജനങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയപ്പോള്‍ ഗ്ലൗസ് ഉപയോഗിച്ചത്. ഒരു കാലത്ത് മമത ബാനര്‍ജിക്ക് ഏറെ സ്വാധീനമുണ്ടായിരുന്ന ജാദവ്പൂരിലെ സ്ഥാനാര്‍ത്ഥിയാണ് മിമി.

സമൂഹമാധ്യമങ്ങളിലൂടെയാണ് മിമി ചക്രബര്‍ത്തിയുടെ ഹസ്തദാന ചിത്രം പുറത്തുവന്നത്. മിമിയുടെ പ്രവൃത്തി സമ്മതിദായകരെ അപമാനിക്കുന്നെതാണെന്ന് ബിജെപി ആരോപിച്ചു. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന സുരേന്ദ്ര പൂനിയയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇത്തരത്തിലുള്ള ആളുകളെ ആവശ്യമില്ലെന്നും പരിതാപകരമായ പ്രവൃത്തിയാണ് മിമിയുടേതെന്നും പൂനിയ കുറിച്ചു. 

എന്നാല്‍ കുറച്ച് ദിവസങ്ങളായി തുടരുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മിമി ചക്രബര്‍ത്തിക്ക് പൊള്ളലേറ്റതും നഖങ്ങളില്‍ വിള്ളല്‍ വീണതും കൊണ്ടാണ് അവര്‍ ​ഗ്ലൗസ് ധരിച്ചതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്‍റെ വിദീകരണം. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?