ത്രിപുര ബിജെപി വൈസ് പ്രസിഡന്‍റ് കോൺഗ്രസിലേക്ക്; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യത

Published : Mar 19, 2019, 03:56 PM ISTUpdated : Mar 19, 2019, 04:19 PM IST
ത്രിപുര ബിജെപി വൈസ് പ്രസിഡന്‍റ് കോൺഗ്രസിലേക്ക്; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യത

Synopsis

ത്രിപുര പിസിസി പ്രസിഡന്‍റ് പ്രത്യോത് കിഷോര്‍ മാണിക്യയുമായി കഴിഞ്ഞ രാത്രി നടത്തിയ കൂടിക്കാഴ്‍ചയ്ക്ക് ശേഷമായിരുന്നു ഭൗമികിന്‍റെ കോണ്‍ഗ്രസ് പ്രവേശന തീരുമാനം. 

അഗര്‍ത്തല: ത്രിപുരയിലെ ബി ജെ പി വൈസ് പ്രസിഡന്റ് സുബൽ ഭൗമിക് കോണ്‍ഗ്രസിലേക്ക്. ബിജെപിയില്‍ നിന്ന് പടിയിറങ്ങിയ ഭൗമിക് കോണ്‍ഗ്രസിലേക്ക് ചുവടുമാറ്റുകയാണെന്ന് അറിയിച്ചു. പശ്ചിമ ത്രിപുരയില്‍നിന്ന് ലോക്സഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഭൗമിക് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. ത്രിപുര പിസിസി പ്രസിഡന്‍റ് പ്രത്യോത് കിഷോര്‍ മാണിക്യയുമായി കഴിഞ്ഞ രാത്രി നടത്തിയ കൂടിക്കാഴ്‍ചയ്ക്ക് ശേഷമായിരുന്നു ഭൗമികിന്‍റെ കോണ്‍ഗ്രസ് പ്രവേശന തീരുമാനം. 

''ഞാന്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരുകയാണ്. നാളെ രാഹുല്‍ ഗാന്ധി എന്‍റെ കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിക്കും '' - ഭൗമിക് പറഞ്ഞു. ത്രിപുരയിലെ ഖുമുല്‍വുങിലെ ഖുംപായ് അകാദമിയില്‍ മാര്‍ച്ച് 20 ന് തെരഞ്ഞെടുപ്പ് റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. കോണ്‍ഗ്രസിനൊപ്പം രാഷ്ട്രീയ ജീവിതം പുതുക്കാന്‍ തന്‍റെ അനുഭാവികളും ഒപ്പമുണ്ടാകുമെന്നും ഭൗമിക് കൂട്ടിച്ചേര്‍ത്തു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?