
കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിൽ വ്യാപകമായി ഇരട്ട വോട്ട് നടന്നുവെന്ന ആരോപണവുമായി എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബു. ബൂത്ത് തലത്തിലുള്ള ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിന്നെന്നാണ് ബിജെപിയുടെ ആരോപണം. ഇടതുപക്ഷ സ്ഥാനാർത്ഥിക്കായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചുവെന്ന് വോട്ടർ പട്ടികയിൽ നിന്ന് വ്യക്തമാണെന്നും പ്രകാശ് ബാബു ആരോപിച്ചു.
കുന്ദമംഗലം, പെരുമണ്ണ പഞ്ചായത്തുകളിൽ 4 പേർ ഇരട്ട വോട്ട് ചെയ്തു. വോട്ട് ചെയ്ത നാല് പേരും സിപിഎം പ്രവർത്തകരാണെന്നും ബിജെപി ആരോപിക്കുന്നു. തെളിവുകൾ സഹിതം കലക്ടര്‍ക്ക് പരാതി കൊടുത്തുവെന്ന് ബിജെപി വ്യക്തമാക്കി.