തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപണം: വി പി സാനുവിനെതിരെ പരാതിയുമായി യുഡിഎഫ്

Published : Mar 25, 2019, 09:00 PM ISTUpdated : Mar 25, 2019, 09:05 PM IST
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപണം: വി പി  സാനുവിനെതിരെ പരാതിയുമായി യുഡിഎഫ്

Synopsis

എല്‍ ഡി എഫ് സ്ഥാനാർത്ഥി വി പി  സാനുവിനെതിരെ കളക്ടർക്ക് യു ഡി എഫ് പരാതി നൽകി.  '1000 നല്ല ദിനങ്ങൾ' എന്ന ബ്രോഷർ വോട്ടഭ്യർത്ഥനക്കൊപ്പം വിതരണം ചെയ്തെന്നാണ് പരാതി. 

മലപ്പുറം: മലപ്പുറത്തെ എല്‍ ഡി എഫ് സ്ഥാനാർത്ഥി വി പി  സാനുവിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘന ആരോപണവുമായി യു ഡി എഫ്. സാനുവിനെതിരെ റിട്ടേണിംഗ് ഓഫീസർ കൂടിയായ കളക്ടർക്ക് യു ഡി എഫ് പരാതി നൽകി.

പി ആര്‍ ഡി പുറത്തിറക്കിയ '1000 നല്ല ദിനങ്ങൾ' എന്ന ബ്രോഷർ വോട്ടഭ്യർത്ഥനക്കൊപ്പം വിതരണം ചെയ്തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ബ്രോഷറിന്‍റെ പകർപ്പുകൾപ്പെടെ ജില്ലാ കളക്ടർക്ക് യു ഡി എഫ് പരാതി നൽകി. ആരോപണം തെറ്റാണെന്ന് എല്‍ ഡി എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി പ്രതികരിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?